നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder for Liquor| കുടിച്ച മദ്യത്തിന്റെ ബില്ലടക്കാൻ പത്ത് രൂപ നൽകിയില്ല; സുഹൃത്തിനെ കൂട്ടുകാർ തലയ്ക്കടിച്ചു കൊന്നു

  Murder for Liquor| കുടിച്ച മദ്യത്തിന്റെ ബില്ലടക്കാൻ പത്ത് രൂപ നൽകിയില്ല; സുഹൃത്തിനെ കൂട്ടുകാർ തലയ്ക്കടിച്ചു കൊന്നു

  കഴിഞ്ഞ ദിവസം രാത്രി മൂന്ന് പേരും ചേർന്ന് മദ്യപിക്കാൻ പോയിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കുടിച്ച മദ്യത്തിന്റെ ബില്ലടക്കാൻ പത്ത് രൂപ നൽകാത്തതിനെ തുടർന്ന് സുഹൃത്തിനെ കൂട്ടുകാർ തലയ്ക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. ഭഗവത് സീതാറാം ഫാസേ(50) എന്നയാളാണ് കൊല്ലപ്പെട്ടത്.

   ഇയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ വിനോദ് ലക്ഷ്മൺ വാങ്ക്ഡേ(40), ദിലീപ് ത്രയംബക് ബോദ്ദേ(35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൂന്നു പേരും ചേർന്ന് സ്ഥലത്തെ മദ്യശാലയിൽ എത്തി മദ്യപിച്ചിരുന്നു.

   ശേഷം ഭഗവതിനോട് പത്ത് രൂപ നൽകാൻ ഇരുവരും ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ ഭഗവത് തയ്യാറായില്ല. തുടർന്ന് മൂന്ന് പേരും തമ്മിൽ വഴക്കായി. ഇതിനു ശേഷം ഭഗവദ് മദ്യശാലയിൽ നിന്ന് പുറത്തേക്കിറങ്ങി പോയി. പിന്നാലെ പോയ ദിലീപും വാങ്ക്ഡേയും മരത്തടി ഉപയോഗിച്ച് ഭഗവത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

   അടിയേറ്റ് താഴെ വീണ ഭഗവത് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നു. മദ്യശാലയ്ക്ക് സമീപം രക്തത്തിൽ കുളിച്ച് ഒരാൾ കിടക്കുന്നുവെന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പൊലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

   കേസ് രജിസ്റ്റർ ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

   മറ്റൊരു സംഭവത്തിൽ, ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാനസികാസ്വാസ്ഥ്യമുള്ളയാളെ പാമ്പ് കടിപ്പിച്ച് കൊന്ന 54കാരൻ അറസ്റ്റിൽ. തന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് പണം തട്ടാനാണ് പ്രതി കൊലപാതകം നടത്തിയത്. യുഎസിലെ ഒരു സ്ഥാപനത്തിൽ നിന്ന് 5 മില്യൺ ഡോളറിന്റെ (ഏകദേശം 37 കോടി രൂപയുടെ) ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്നതിന് വേണ്ടിയാണ് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ സ്വദേശിയായ ഇയാൾ കൊലപാതകം നടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ മുഖ്യപ്രതിയെ സഹായിച്ചതിന് മറ്റ് നാലുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

   Also Read-Attack on health workers | ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്സുമാർക്കെതിരായ ആക്രമണം തുടർക്കഥയാകുന്നോ?

   ഈ വർഷം ഏപ്രിലിൽ അഹമ്മദ് നഗർ ജില്ലയിലെ അകോലെ തഹസിലിൽ രാജൂർ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. "മുഖ്യപ്രതിയായ പ്രഭാകർ വാഗ്ചൗറെ കഴിഞ്ഞ 20 വർഷമായി യുഎസിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇയാൾ അമേരിക്കയിലെ ഒരു സ്ഥാപനത്തിൽ നിന്ന് 5 മില്യൺ ഡോളറിന്റെ ലൈഫ് ഇൻഷുറൻസ് എടുത്തിരുന്നു" അഹമ്മദ്‌നഗർ പോലീസ് സൂപ്രണ്ട് മനോജ് പാട്ടീൽ പറഞ്ഞു.

   2021 ജനുവരിയിൽ ഇന്ത്യയിലെത്തി പ്രതി അഹമ്മദ്‌നഗർ ജില്ലയിലെ ധമൻഗാവ് പാട്ടിലെ ഭാര്യയുടെ വീട്ടിലാണ് താമസം തുടങ്ങിയത്. തുടർന്ന് സന്ദീപ് തലേക്കർ, ഹർഷാദ് ലഹാമഗെ, ഹരീഷ് കുലാൽ, പ്രശാന്ത് ചൗധരി എന്നിവർക്ക് പണം വാഗ്ദാനം ചെയ്ത വാഗ്ചൗറെ അവരെ കൊലപാതക ഗൂഡാലോചനയിൽ പങ്കാളികളാക്കുകയായിരുന്നു.
   Also Read-കോടീശ്വരന്റെ ഭാര്യ വീട്ടിലുണ്ടായിരുന്ന 50 ലക്ഷത്തോളം രൂപയുമായി ഓട്ടോഡ്രൈവര്‍ക്കൊപ്പം നാടുവിട്ടു; 33 ലക്ഷം സുഹൃത്തിന്റെ വീട്ടില്‍

   "വാഗ്ചൗ‍‍റെ പിന്നീട് രാജൂർ ഗ്രാമത്തിലേക്ക് മാറി വാടകയ്ക്ക് താമസം തുടങ്ങി. മറ്റ് പ്രതികളോടൊപ്പം ചേ‍ർന്ന് ഒരു വിഷപ്പാമ്പിനെ വാങ്ങുകയും മാനസികാസ്വാസ്ഥ്യമുള്ളയാളെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു. ഇയാൾ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അവർ അവനെ ആശുപത്രിയിൽ എത്തിച്ചു. മരിച്ചയാളുടെ പേരിന് പകരം ആശുപത്രിയിൽ പ്രഭാകർ വാ​ഗ്ചൗറെ എന്ന പേരും രജിസ്റ്റർ ചെയ്തു”, പാട്ടീൽ പറഞ്ഞു.

   പാമ്പു കടിയേറ്റ് മരിച്ചയാൾ യുഎസിൽ നിന്ന് വന്നതാണെന്നും കുടുംബാംഗങ്ങൾക്കൊപ്പം ഗ്രാമത്തിൽ താമസിച്ചിരുന്നതായും അവർ അധികൃതരോട് പറഞ്ഞു.

   "അവർ മരണ സർട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും വാങ്ങി അമേരിക്കയിലേക്ക് അയച്ചു. അവിടെ അദ്ദേഹത്തിന്റെ മകൻ ഇൻഷുറൻസിനായി ഫയൽ ചെയ്തു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, വാഗ്ചൗറും മറ്റുള്ളവരും ചേ‍ർന്ന് മരിച്ചയാളുടെ അന്ത്യകർമങ്ങൾ വരെ നടത്തി," എസ്പി പറഞ്ഞു.
   Published by:Naseeba TC
   First published:
   )}