കൂടത്തായിയിൽ നിന്ന് 'കൂടത്തിൽ' എത്താൻ എത്ര ദൂരം?

കാലടി 'കൂടത്തിൽ' കുടുംബത്തിൽ സംഭവിച്ചത് കൂടത്തായിയോ ?

News18 Malayalam | news18-malayalam
Updated: October 26, 2019, 12:26 PM IST
കൂടത്തായിയിൽ നിന്ന് 'കൂടത്തിൽ' എത്താൻ എത്ര ദൂരം?
News18 Malayalam
  • Share this:
#ക്രൈം ഡെസ്ക്

കൂടത്തായി കൊലപാതക പരമ്പരക്ക് സമാനമായ കൊലപാതകങ്ങളാണ് തലസ്ഥാനത്തും നടന്നതെന്ന സംശയമാണ് ഉയരുന്നത്. ഇതിന് ഒട്ടനേകം കാരണങ്ങളുമുണ്ട്.

തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ ഇടങ്ങളിൽ കോടികളുടെ വസ്തുവകയുള്ള കുടുംബമായിരുന്നു കാലടിയിലെ 'കൂടത്തിൽ' കുടുംബം. പക്ഷെ കുടുംബത്തിലെ ആർക്കും ഒന്നും വച്ചനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല. ഒന്നൊഴിയാതെ എല്ലാവരും മരിച്ചു. ഒരേ ലക്ഷണങ്ങളോടെയാണ് ഏഴുപേരും മരിച്ചതെന്ന് നടുക്കത്തോടെ ഓർത്തെടുത്ത നാട്ടുകാരനും പൊതുപ്രവർത്തകനുമായ ആർ അനിൽകുമാർ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിനെ സമീപിച്ചത്. സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടണമെന്നാണ് പരാതിയിലെ ആവശ്യം.  കേസന്വേഷിച്ചിറങ്ങിയ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.

കൂടത്തിൽ കുടുംബത്തിൽ മരിച്ചവർ ആരൊക്കെ ?

ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. സ്വത്തുക്കൾക്ക് അനന്തര അവകാശികൾ ഇല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ പൊലീസിന് മനസ്സിലായി. അതുകൊണ്ട് തന്നെ വിൽപത്രത്തിൽ പേരുള്ള രവീന്ദ്രൻ നായരെന്ന കോടതി ഗുമസ്തൻ നിരീക്ഷണത്തിലായി.

സുപ്രധാന കണ്ടെത്തൽ

അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തിലെത്തും മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ‌ അതിഭീകര സമ്മർദ്ദമുണ്ടായി. സ്വത്തുക്കൾ ഇപ്പോൾ വച്ചനുഭവിക്കന്നവരിൽ ആരും മരിച്ചവരുമായി രക്തബന്ധമോ അടുപ്പമോ ഇല്ലാത്തവരാണെന്നായിരുന്നു കണ്ടെത്തൽ. വിശദമായ അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും കാര്യങ്ങൾ നീങ്ങുന്നതിനിടെ എല്ലാം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തിയ ക്രൈം ബ്രാഞ്ചിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

കരമന പൊലീസ് വരുന്നു

ഒടുവിൽ രണ്ട് വർഷത്തിന് ശേഷം കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

ഉയരുന്ന ചോദ്യങ്ങൾ ?

കരമനയിൽ സംഭവിച്ചത് കൂടത്തായി മോഡൽ കൂട്ടക്കൊലയാണോ? അങ്ങനയാണെങ്കിൽ ആരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ? ആദ്യ ഘട്ടത്തിൽ ക്രൈം ബ്രാഞ്ചിനെ സമ്മർദ്ദത്തിലാക്കിയവർ ആരൊക്കെ ? നൂറ് കോടിയുടെ സ്വത്തുക്കൾ ഇപ്പോൾ വച്ചനുഭവിക്കുന്നവർ ആരൊക്കെ ? അവർക്ക് കൂടത്തിൽ കുടുംബത്തിന്റെ മരണത്തിൽ പങ്കുണ്ടോ ? ഇങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. പൊലീസ് അന്വേഷണത്തിൽ കൃത്യമായ ഉത്തരം കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം ..

Also Read- കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്തും; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

First published: October 26, 2019, 10:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading