• HOME
 • »
 • NEWS
 • »
 • crime
 • »
 • IIT | ബലാൽസം​ഗ ഭീഷണി മുതൽ ഗോരഖ്നാഥ് ആക്രമണം വരെ; ഐഐടി വിദ്യാർത്ഥികൾ പ്രതികളായ കുപ്രസിദ്ധ ക്രിമിനൽ കേസുകൾ

IIT | ബലാൽസം​ഗ ഭീഷണി മുതൽ ഗോരഖ്നാഥ് ആക്രമണം വരെ; ഐഐടി വിദ്യാർത്ഥികൾ പ്രതികളായ കുപ്രസിദ്ധ ക്രിമിനൽ കേസുകൾ

രാജ്യത്തിനു തന്നെ അഭിമാനമായ ഈ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നതായാണ് സമീപകാലത്തുണ്ടായ ചില സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

 • Share this:
  സാങ്കേതികശാസ്ത്രപഠനത്തിനായുള്ള (Technological Study) ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഥവാ ഐഐടി (IIT). ഗൊരഖ്പൂർ, മുംബൈ, ചെന്നൈ, കാൺപൂർ, ഡെൽഹി, ഗുവഹാട്ടി, റൂർക്കി എന്നിവിടങ്ങളിലാണ് രാജ്യത്തെ ഐഐടികൾ സ്ഥിതിചെയ്യുന്നത്. ഓരോ ഐ.ഐ.ടി യും സ്വയംഭരണമുള്ളവയും അതേ സമയം ഒരു പൊതു ഐ.ഐ.ടി കൗൺസിൽ വഴി ബന്ധപ്പെട്ടിട്ടുള്ളതുമാണ്.

  രാജ്യത്തിനു തന്നെ അഭിമാനമായ ഈ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നതായാണ് സമീപകാലത്തുണ്ടായ ചില സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ബലാൽസം​ഗ ഭീഷണികൾ മുതൽ ഗോരഖ്നാഥ് ആക്രമണം വരെ ഇതിൽ ഉൾപ്പെടുന്നു. ഗോരഖ്നാഥ് അമ്പലത്തിനു സമീപം രണ്ട് പൊലീസുകാരെ ഒരാൾ മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് ആക്രമിച്ച് വലിച്ചിഴച്ചുകൊണ്ടുപോയ വാർത്ത പുറത്തു വന്നത് ഈയിടക്കാണ്. ഇതിലും പ്രതി മുൻ ഐഐടി വിദ്യാർഥി ആയിരുന്നു.
  ഐഐടി വിദ്യാർഥികൾ പ്രതികളായ മറ്റു ചില കേസുകൾ:

  1. കോഹ്‍ലിയുടെ മകൾക്കെതിരായ ബലാൽ​സം​ഗ ഭീഷണി

  2021ലെ ടി 20 ലോകകപ്പിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിനു പിന്നാലെ വിരാട് കോഹ്‍ലിയുടെ മകളെ ബലാൽസം​ഗം ചെയ്യുമെന്ന് ഒരാൾ ഭീഷണി മുഴക്കിയിരുന്നു. 24 കാരാനായ റാം നാ​ഗേഷ് ശ്രീനിവാസ്ന അക്കുബത്തിനി ആയിരുന്നു പ്രതി. ഐഐടി ഹൈദരാബാദ് വിദ്യാർഥിയാണ് റാം നാ​ഗേഷ്. ഐഐടി-ജെഇഇ പ്രവേശനപരീക്ഷയിൽ 2367-ാം റാങ്ക് കരസ്ഥമാക്കിയ ആൾ കൂടിയാണ് റാം നാ​ഗേഷ്. റാമിന്റെ ട്വീറ്റ് പൊലീസിന്റെ കണ്ണിലുടക്കിയതോടെ ട്വിറ്റർ ഹാൻഡിലിലെ പേര് മാറ്റിയും പാക്കിസ്ഥാനി ഉപയോക്താവാണെന്ന് നടിച്ചും രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

  2. ജൂനിയർ വിദ്യാർഥിയെ മാനഭം​ഗം ചെയ്ത കേസ്

  2021 മാർച്ച് 28 നാണ് ഐഐടി ​ഗുവാഹത്തിയിൽ നിന്ന് ഈ നടുക്കുന്ന വാർത്ത പുറത്തുവന്നത്. സീനിയർ വിദ്യാർത്ഥി തന്നെ ബലാൽസം​ഗം ചെയ്തു എന്നായിരുന്നു ജൂനിയർ വിദ്യാർഥിയുടെ പരാതി. കോളേജ് ഹോസ്റ്റലിനു പുറത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കോളേജ് ക്ലബ്ബിനെക്കുറിച്ച് സംസാരിക്കാനാണെന്നു പറഞ്ഞ് പെൺകുട്ടിയെ ഹോസ്റ്റലിനു പുറത്തേക്ക് വിളിക്കുകയും മദ്യം നൽകി ബോധരഹിതയാക്കി ബലാൽസം​ഗം ചെയ്യുകയുമായിരുന്നു. ഉത്സവ് കദം എന്ന വിദ്യാർഥി ആയിരുന്നു പ്രതി.

  സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കപ്പെട്ടത് വലിയ വിവാദം ആയിരുന്നു. ഇരു വിദ്യാർഥികളും കഴിവ് ഉള്ളവരാണെന്നും ഭാവി വാ​ഗ്ദാനങ്ങൾ ആണെന്നും ആയിരുന്നു കോടതി നീരീക്ഷണം. എന്നാൽ ​ഗുവാഹത്തി ഐഐടി ഉത്സവിനെ പുറത്താക്കുകയാണുണ്ടായത്.

  3. അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്

  അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലാണ് 2021 ൽ ഐഐടി ഖൊരഖ്പൂർ വിദ്യാർഥിയും 19 കാരനുമായ മഹാവീർ കുമാർ അറസ്റ്റിലായത്. ഹാക്ക് ചെയ്യുന്നതിൽ വിദ​ഗ്ധനായ മഹാവീറിന് വാട്സ്ആപ്പ് ​ഗ്രൂപ്പുകളിൽ നിന്നാണ് ഫോട്ടോകൾ ലഭിച്ചിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.

  4. അഞ്ച് കൊലപാതകങ്ങൾ ചെയ്ത നാ​ഗേന്ദ്ര റെഡ്ഡി

  നാ​ഗേന്ദ്ര റെഡ്ഡി എന്ന ഐഐടി കാൺപൂർ പൂർവ വിദ്യാർഥിനിയുടെ പേരിൽ അഞ്ച് കൊലപപാതക കേസുകളാണുള്ളത്. ആദ്യത്തേത് ലണ്ടനിൽ വെച്ചായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തി ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തിയ നാ​ഗേന്ദ്ര അതിന് കാരണമായി പറഞ്ഞത് അയാൾ തന്റെ സഹോദരിയെ ശല്യം ചെയ്തു എന്നായിരുന്നു. പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ജയിൽ ജീവനക്കാരനെയും കൊലപ്പെടുത്തി. അവസാനം നടത്തിയ രണ്ട് കൊലപാതകങ്ങൾ പണത്തിന് വേണ്ടി ഉള്ളതായിരുന്നുവെന്ന് പൊലീസ് പറയുന്നു.

  5. വ്യാജ വെബ്സൈറ്റ് നിർമിച്ച് കുടുങ്ങിയ ഐഐടി വിദ്യാർഥി

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോ​ഗിച്ച് നിർമിച്ച വ്യാജവെബ്സൈറ്റിലൂടെയായിരുന്നു രാ​ഗേഷ് ജൻ​ഗീത് എന്ന ഐഐടി വിദ്യാർഥിയുട
  വിളയാട്ടം. മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതിനു പ്രതിഫലമായി വെബ്സൈറ്റിലൂടെ സൗജന്യമായി ലാപ്ടോപ്പുകൾ നൽകുന്നു എന്നായിരുന്നു പരസ്യം.
  Published by:Jayashankar AV
  First published: