സോഷ്യൽ മീഡിയയിൽ 'സിനിമാ നടൻ'; അമേരിക്കക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ ഫർണിച്ചർ കച്ചവടക്കാരൻ അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ യുവതിയുമായി പരിചയത്തിലായത്.

News18 Malayalam | news18-malayalam
Updated: November 17, 2019, 10:06 AM IST
സോഷ്യൽ മീഡിയയിൽ 'സിനിമാ നടൻ'; അമേരിക്കക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ ഫർണിച്ചർ കച്ചവടക്കാരൻ അറസ്റ്റിൽ
സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ യുവതിയുമായി പരിചയത്തിലായത്.
  • Share this:
മുംബൈ: അമേരിക്കൻ സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഫർണിച്ചർ കച്ചവടക്കാരൻ അറസ്റ്റിൽ. മുംബൈയിലെ മീര റോഡിൽ കട നടത്തുന്ന രാജ് സിംഗ് ആണ് അറസ്റ്റിലായത്. താൻ ഒരു സിനിമാ നടൻ ആണെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് രാജ്കുമാർ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ യുവതിയുമായി പരിചയത്തിലായത്. സിനിമാ നടനാണെന്ന് വിശ്വസിപ്പിച്ചാണ് സൗഹൃദം സ്ഥപിച്ചത്. തുടർന്ന് സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് 30 കാരിയായ യുവതിയുടെ നഗ്ന ചിത്രങ്ങളും ഇയാൾ കൈക്കലാക്കി. പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ ആറ് മാസമായി തന്നെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവയ്ക്കാതിരിക്കാൻ ഏഴ് ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. അതിനു ശേഷവും ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. പൊലീസ് അറസ്റ്റു ചെയ്ത രാജ്സിംഗ് ഇപ്പോൾ റിമാൻഡിലാണ്.

Also Read ബന്ധുവായ 15കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു: 16 കാരൻ അറസ്റ്റിൽ
First published: November 17, 2019, 10:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading