റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ എടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

കസ്റ്റഡിയിലെടുത്തയാൾ പൊലീസിനെ വെട്ടിച്ച് സ്റ്റേഷനിൽ നിന്ന് കടന്നുകളയുകയായിരുന്നു

News18 Malayalam | news18-malayalam
Updated: November 25, 2019, 11:09 PM IST
റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ എടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു
News18 Malayalam
  • Share this:
കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്നും ചാടി രക്ഷപ്പെട്ടു. തെള്ളകം മുടിയൂർക്കര കണ്ണാമ്പടം ജോർജ് കുര്യൻ (ഷിജോ-45) ആണ് രക്ഷപ്പെട്ടത്.

ഞായറാഴ്ച പുലർച്ചയോടെയാണ് തെള്ളകം മുടിയൂർക്കര പറയകാവിൽ റിട്ട. എസ് ഐയായ സി ആർ ശശിധരനെ (62) കഴുത്തിലും തലയിലും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയായ ഷിജോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Also Read- കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ സംഘം തട്ടിക്കൊണ്ടുപോയി; പിന്നീട് വിട്ടയച്ചു

കസ്റ്റഡിയിൽ ഇരുന്ന ഇയാള്‍ക്കെതിരെ കൃത്യമായ തെളിവുകൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടത്.
First published: November 25, 2019, 11:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading