കണ്ണൂർ: കേളകത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി കുട്ടി മോഷ്ടാക്കളുടെ (Theft) സംഘം. കഴിഞ്ഞ ദിവസം നെടുംപുറം ചാലില്‍നിന്ന് സ്കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചുകടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. മറ്റിടങ്ങളില്‍നിന്ന് മോഷ്ടിച്ച സൈക്കിളുകളുമായാണ് സംഘം നാട്ടുകാരുടെ മുന്നില്‍പെട്ടത്.
നാട്ടുകാര്‍ പിടികൂടും എന്നായതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിമോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.എട്ടുവര്‍ഷത്തോളമായി മോഷണം നടത്തുന്ന സംഘം വളരുന്നതിന് അനുസരിച്ച് ഇവരുടെ രീതികളും മാറി വരുകയാണ്. 'ബൈസിക്കിള്‍ തീവ്സ്' എന്നറിയപ്പെടുന്ന സംഘത്തില്‍ ചെറിയ കുട്ടികള്‍ മുതല്‍ 20വയസ്സു വരെ പ്രായമുള്ളവര്‍ വരെയുണ്ട്.
സൈക്കിളുകള്‍ മോഷ്ടിച്ച് രാത്രി കടന്നു കളയുന്ന സംഘത്തിന് 'ബൈസിക്കിള്‍ തീവ്സ്' എന്ന പേര് ലഭിച്ചത്. കേളകം, കണിച്ചാര്‍, മണത്തണ, തൊണ്ടിയില്‍, കോളയാട്, പേരാവൂര്‍ ടൗണുകളില്‍ നിന്നെല്ലാം ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്.
ചെറിയ കുട്ടികളെ കടകളുടെയും വീടുകളുടെയും അകത്തേക്ക് കടത്തിവിട്ടശേഷം വാതിലും ജനാലകളും തുറക്കാന്‍ ശ്രമിക്കും. ബാക്കിയുള്ളവര്‍കൂടി കടന്നാല്‍ പണവും മറ്റും എടുത്ത് പുറത്തു കടക്കുന്നതാണ് ഇവരുടെ രീതി. സൈക്കിള്‍ ആയാലും ബൈക്ക് ആയാലും ഉപയോഗം കഴിഞ്ഞ് റോഡരികില്‍ ഉപേക്ഷിക്കുന്നതാണ് ഇവരുടെ പതിവ്.
ഇവരെ നിരവധി തവണ ഇവരെ പിടികൂടി ചില്‍ഡ്രന്‍സ് ഹോമിലാക്കിയെങ്കിലും അവിടെനിന്ന് ഇവര്‍ ചാടിപ്പോകുകയായിരുന്നു. പെണ്‍കുട്ടികള്‍ അടക്കം അങ്ങുന്നതാണ് ഈ കുട്ടി സംഘം.
Theft | ഒരു കൈ അബദ്ധം! അമ്പലമതില്‍ തുരന്ന് മോഷണം; തിരിച്ചിറങ്ങിയപ്പോള്‍ ദ്വാരത്തില്‍ കുടുങ്ങി; കളളനെ പൊക്കി നാട്ടുകാര്‍
അവനവന് കുഴിക്കുന്ന കുഴിയില്‍ വീഴുക എന്ന് കേട്ടിട്ടില്ലേ ഇവിടെ അവനവന് തുരന്ന ദ്വാരത്തില്‍ കുടുങ്ങുകയാണ് ചെയ്തത്. ആന്ധ്രപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ മോഷ്ടിക്കാന്‍(Theft) കയറിയ കള്ളനാണ്(Thief) ഈ ഗതി വന്നത്. മതില് തുരന്ന് ക്ഷേത്രത്തില്‍ മോഷണത്തിന് കയറിയതാണ് തിരിച്ചിറങ്ങിയപ്പോള്‍ മതിലിന്റെ ദ്വാരത്തില്‍ കുടുങ്ങുകയും ചെയ്തു.
മതില് തുരന്ന് അകത്തു കടന്ന് വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളയാനായിരുന്നു ഇയാളുടെ പദ്ധതി. മോഷണം കഴിഞ്ഞ് അകത്തേക്ക് കയറിയ ദ്വാരത്തിലൂടെ തന്നെ പുറത്തിറങ്ങാന്‍ ശ്രമിച്ചതാണ് എന്നാല്‍ എളുമായിരുന്നില്ല ഇറക്കം. കുടുങ്ങുക മാത്രമല്ല അതി്ല് നിന്ന് ഇറങ്ങാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാവുകയും ചെയ്തു.
ഒടുവില്‍ അതില്‍ നിന്ന് രക്ഷപെടാന്‍ സഹായത്തിന് നിലവിളിക്കേണ്ടി വന്നു. മോഷ്ടാവിന്റെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തി. നാട്ടുകാരെത്തി രക്ഷിക്കുക മാത്രമല്ല ചെയ്തത് കൈയോടെ പൊക്കി കള്ളനെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയതു.
Arrest |കഞ്ചാവ് വില്‍പ്പന സംഘവുമായി ബന്ധം; രണ്ടു കിലോ കഞ്ചാവുമായി പോലീസുകാരന് പിടിയില്‍
കോയമ്പത്തൂര്‍: കഞ്ചാവ് വില്‍പ്പന സംഘവുമായി ബന്ധമുള്ള പോലീസുകാരനെ കോയമ്പത്തൂരില്‍ അറസ്റ്റ് ചെയ്തു. ആംഡ് റിസര്‍വ് പോലീസിലെ കോണ്‍സ്റ്റബിള്‍ ഗണേഷ്കുമാറാണ് (33) പിടിയിലായത്. പോലീസ് റിക്രൂട്ടിങ് സ്കൂള്‍ ക്വാര്‍ട്ടേഴ്സിലെ ഇയാളുടെ മുറിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാളെ സിറ്റി പോലീസ് കമ്മിഷണര്‍ പ്രദീപ്കുമാര്‍ സസ്പെന്‍ഡ് ചെയ്തു.
മൂന്ന് ദിവസം മുമ്പ് കഞ്ചാവ് വില്‍പ്പനക്കാരായ ഒരു സംഘം പുതുക്കോട്ട ജില്ലയില്‍ പോലീസിന്റെ പിടിയിലായിരുന്നു. ഗണേശ്കുമാറില്‍ നിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു.
Also Read-POCSO Case | ഒന്‍പതുവയസുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി; 49 കാരന് എട്ടുവര്‍ഷം കഠിന തടവ്
തുടര്‍ന്ന്, പുതുക്കോട്ട സ്പെഷ്യല്‍ സ്ക്വാഡ് ഗണേഷ്കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.