• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പതിനാറുകാരിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തു

News18 Malayalam
Updated: July 14, 2018, 10:05 PM IST
പതിനാറുകാരിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തു
Representation Image
News18 Malayalam
Updated: July 14, 2018, 10:05 PM IST
അഗർത്തല: ത്രിപുരയിൽ പതിനാറുകാരിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് പെൺകുട്ടി ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. കൊ‌ർബൂക്കിലാണ് ക്രൂരത അരങ്ങേറിയത്. ദിവസങ്ങൾക്ക് മുമ്പ് കാമുകനൊപ്പം ഇറങ്ങിപ്പോയ പെൺകുട്ടി അടുത്ത ദിവസം വീട്ടിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ കാമുകൻ വീണ്ടും വിളിച്ചതിനെ തുടർന്ന് പെൺകുട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു. തുടർന്ന് കാമുകനാണ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൂട്ട ബലാത്സംഗത്തിന് കളമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മുഖ്യപ്രതിയെ ഉടൻ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...