• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു


Updated: June 9, 2018, 11:12 PM IST
വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു
Representation Image

Updated: June 9, 2018, 11:12 PM IST
ചണ്ടിഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിൽ കെനിയൻ വനിതയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. കാറിൽ ലിഫ്ട് വാഗ്ദാനം ചെയ്ത ശേഷമായിരുന്നു ക്രൂര പീഡനം. പ്രതികൾക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഗുരുഗ്രാം ബ്രിസ്റ്റോള്‍ ചൗക്കിലെ എം.ജി റോഡില്‍ കഴിഞ്ഞ ദിവസമാണ് ക്രൂരത അരങ്ങേറിയത്. വാഹനത്തിന് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ സ്‌കോര്‍പ്പിയോ വാഹനത്തിലെത്തിയ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വാഹനത്തില്‍ കയറിയ സമയം മുതല്‍ അതിലുണ്ടായിരുന്നവര്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. പിന്നീട് മറ്റു ചിലരേയും വാഹനത്തിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരായാക്കിയതിന് പുറമെ ആരോടെങ്കിലും സംഭവത്തെ പറ്റി പറഞ്ഞാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തിയതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് ഇരയാക്കിയ ശേഷം തന്നെ ഒറ്റപ്പെട്ട പ്രദേശത്ത് ഉപേക്ഷിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സംഘം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
First published: June 9, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍