അസമിൽ (Assam) 16-കാരിയായ സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം (Gang Rape) ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ പോലീസ് ഏറ്റുമുട്ടലിൽ (Police Encounter) കൊല്ലപ്പെട്ടു. ബിക്കി അലി (20) ആണ് ഗുവാഹത്തി (Guwahati) പോലീസ് നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു സംഭവം.
തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. ഏറ്റുമുട്ടലിനിടെ രണ്ട് വനിതാ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. നെഞ്ചിലും പുറത്തുമായി നാല് തവണ യുവാവിന് വെടിയേറ്റിരുന്നു, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിസൾട്ട് പരിശോധിച്ച ശേഷമേ കൂടുതൽ വ്യക്തത നൽകാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Also read-
Pocso Case| No.18 പോക്സോ കേസിൽ അഞ്ജലിയെ വീണ്ടും ചോദ്യം ചെയ്യും; ഫോൺ ഹാജരാക്കാൻ നിർദേശം
ഗുവാഹത്തി പാന്‍ബസാര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ട്വിങ്കിള്‍ ഗോസ്വാമിയെയും പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കാലിലും കൈയിലും ഇവർക്ക് സാരമായ പരിക്കുകളുണ്ടെന്നും എന്നാൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ചൊവ്വാഴ്ച അർധരാത്രിയോടെ ഗുവാഹത്തി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെച്ചായിരുന്നു പ്രതിയും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്കൂൾ വിദ്യാർഥിനയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിക്കി അലി ഉൾപ്പെടെ അഞ്ച് പേരെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ ബിക്കിയും നാല് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്.
Also read-
Human sacrifice |ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്കാന് മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്
ഫെബ്രുവരി 16 നായിരുന്നു പെൺകുട്ടി പീഡനത്തിന് ഇരയായത്. ആദ്യം പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് നശിപ്പിക്കണമെങ്കിൽ ഹോട്ടലിലേക്ക് വരാൻ പെൺകുട്ടിയോട് ആവശ്യപ്പട്ടു. തുടർന്ന് പ്രതി സുഹൃത്തുക്കളുമൊത്ത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതോടെ പെൺകുട്ടി സംഭവ൦ വീട്ടുകാരോട് പറയുകയും അവർ പോലീസിന് പരാതി നൽകുകയുമായിരുന്നു.
Arrest| സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു; രണ്ടുപേർ പിടിയിൽ
തൃശൂർ (Thrissur) ഇരിങ്ങാലക്കുടയില്‍ (Irinjalakkuda) സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിയും ചേലൂര്‍ സ്വദേശിയുമായ ടെല്‍സനാണ് കുത്തേറ്റത്. വിദ്യാര്‍ഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.