• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 2 പ്രതികള്‍ പിടിയില്‍

Arrest | ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 2 പ്രതികള്‍ പിടിയില്‍

യുവതിയുടെ പരാതിയെ തുടര്‍ന്ന് ബത്തേരി ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു

  • Share this:
    വയനാട് അമ്പലവയൽ  പളളവയലിലെ ഹോംസ്‌റ്റേയില്‍ (Homestay) അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം യുവതിയ കൂട്ടബലാത്സംഗത്തിന് (Gang Rape) ഇരയാക്കിയ സംഭവത്തില്‍ 2 പേര്‍ പിടിയില്‍. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും അപഹരിച്ചശേഷമായിരുന്നു പ്രതികള്‍ യുവതിയ പീഡിപ്പിച്ചത്.

    യുവതിയുടെ പരാതിയെ തുടര്‍ന്ന് ബത്തേരി ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കൃത്യത്തില്‍ പോലീസ് ആദ്യം ഹോംസ്‌റ്റേ നടത്തിപ്പുകാരെ അറസ്റ്റുചെയ്തു. പിന്നീട് ഇടനിലക്കാരെയും കൊയിലാണ്ടി സ്വദേശികളായ അഞ്ചുപേരെയും അറസ്റ്റുചെയ്തു.

    Also Read- മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകനും മുതിര്‍ന്ന വിദ്യാര്‍ഥിയും അറസ്റ്റില്‍

    കഴിഞ്ഞദിവസം ബാക്കിയുളള പ്രതികളെയും പിടികൂടി. അക്രമിസംഘത്തിലെ ഒമ്പതുപേരും കൊയിലാണ്ടി സ്വദേശികളാണ്. ഇവര്‍ മുമ്പും നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ ജില്ലകളിലും ക്യാമ്പുചെയ്താണ് പോലീസ് തിരച്ചില്‍ നടത്തിയത്.

    ഇതിനിടെ രാജ്യം വിടാനുളള പ്രതികളുടെ നീക്കങ്ങളും പോലീസ് വിഫലമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. വയനാട്ടിലെ ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം പോലീസ് നിരീക്ഷിച്ചുവരികയാണ്.

    ബീച്ചില്‍ വിശ്രമിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍


    പനാജി: ഭര്‍ത്താവിനൊപ്പം ഗോവ (Goa) സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് വനിതയെ (British woman) ബലാത്സംഗം (rape) ചെയ്തുവെന്ന കേസില്‍ 32 കാരനെ പോലീസ് അറസ്റ്റുചെയ്തു. ഗോവ സ്വദേശിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ (32) ആണ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. നോര്‍ത്ത് ഗോവയിലെ ബീച്ചില്‍ വിശ്രമിക്കുന്നതിനിടെ ജൂണ്‍ രണ്ടിനാണ് 42 കാരിയായ ബ്രിട്ടീഷ് വനിതയെ ഇയാള്‍ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.

    Also Read- ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് എട്ട് വർഷം തടവും 75000 രൂപ പിഴയും

    നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കില്‍ വെച്ചായിരുന്നു ആക്രമണം. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ഗോവ പൊലീസിന് ലഭിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ഗോവ പൊലീസ് പറഞ്ഞു. പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികള്‍ സമീപിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഗോവ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടു കൂടി തന്നെ പ്രതിയെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

    English Summary: A shocking incident was reported in Goa a few days back when a man was arrested by the state police for raping a British woman on a beach in the northern part of the state. The Goa Police arrested the accused in the case on Monday. As per PTI reports, the local police detained a 32-year-old man for allegedly raping a British woman at the famous Sweet Lake near Arambol beach in North Goa. The incident came to light when the middle-aged woman, along with her husband, reported the incident.
    Published by:Arun krishna
    First published: