ഉത്തർപ്രദേശിലെ ഗാസിയാബാദിയിൽ 38കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം (gang raped) ചെയ്തു. കൈകളും കാലുകളും കെട്ടി ചാക്കിൽ പൊതിഞ്ഞ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇരയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് (iron rod) കയറ്റിയ നിലയിലാണ് കണ്ടെത്തിയത്. കേസ് നിര്‍ഭയ കേസിനെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന് പറഞ്ഞു.
നന്ദ് നഗ്രി നിവാസിയാണ് സ്ത്രീ. ഒക്ടോബര്‍ 16 ന് തന്റെ സഹോദരന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ ഗാസിയാബാദില്‍ (ghaziabad) പോയ ഇവർ ഓട്ടോറിക്ഷ കാത്തുനില്‍ക്കുമ്പോഴാണ് നാല് പേര് ചേര്‍ന്ന് ഒരു എസ്യുവിയില് യുവതിയെ തട്ടിക്കൊണ്ടുപോയത് (kidnapped). നാല് പേരും എസ്യുവിയിലുണ്ടായിരുന്ന മറ്റൊരാളും ചേര്‍ന്ന് രണ്ട് ദിവസത്തോളം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു.
പീഡനത്തിനിരയായ സ്ത്രീ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് പങ്കുവച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. '' ഒക്ടോബര്‍ 16ന് സഹോദരന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ ഗാസിയാബാദിലേക്ക് പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം നടന്നത്. രാത്രി ഓട്ടോറിക്ഷയ്ക്ക് കാത്തുനില്‍ക്കുമ്പോഴാണ് നാല് പേര് ചേര്‍ന്ന് ഒരു സ്കോര്‍പിയോയില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയത്. അവര്‍ യുവതിയെ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നും. അവിടെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും, '' പോലീസ് റിപ്പോർട്ടിൽ പറയുന്നു.
'' അവര്‍ ഇരയെ രണ്ട് ദിവസത്തോളം അതിക്രൂരമായി ബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി. തുടര്‍ന്ന് കൈകാലുകള്‍ കെട്ടി ചാക്കിലാക്കി റോഡിൽ തള്ളുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ അതീവ ഗുരുതരാവസ്ഥയിലാണ് യുവതിയെ കണ്ടെത്തിയത്. അപ്പോഴും ഇരുമ്പ് ദണ്ഡ് അവരുടെ സ്വകാര്യ ഭാഗത്ത് തന്നെയുണ്ടായിരുന്നു. ഗുതുതരാവസ്ഥയിലായ സ്ത്രീയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും '' പോലീസ് വ്യക്തമാക്കി.
'' സംഭവം പേടിപ്പിക്കുന്നതാണ്. നിര്‍ഭയ കേസിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ കേസ്. എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. ഈ കാലത്തും സ്ത്രീകളും കുട്ടികളും ഇത്തരമൊരു ക്രൂരതയ്ക്ക് വിധേയരാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, '' ഡിസിഡബ്ല്യു മേധാവി സ്വാതി മലിവാള്‍ പറഞ്ഞു.
ആശ്രമം റോഡിന് സമീപം പീഡനത്തിനിരയായ സ്ത്രീ കിടക്കുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് അവരെ ജിടിബി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട്, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ സ്വത്ത് തര്‍ക്കമാണ് ഇതിന് പിന്നിലെന്ന സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.