• HOME
  • »
  • NEWS
  • »
  • crime
  • »
  • GANGRAPED FOR MONTHS BY IN LAWS TEENAGE GIRL RESCUED BY RAILWAY FORCE

മാതാപിതാക്കൾ 'വിറ്റ'17കാരിക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത് മാസങ്ങൾ നീണ്ട ലൈംഗിക അതിക്രമം; രക്ഷകരായി RPF

വിവാഹശേഷം കടുത്ത ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വന്നത്. ഭർതൃസഹോദരനും സഹോദരിയുടെ ഭർത്താവും ചേർന്ന് പലതവണ ബലാത്സംഗത്തിനിരയാക്കി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മാതാപിതാക്കൾ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിച്ചയച്ച കൗമാരക്കാരിക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത് ബലാത്സംഗം അടക്കം അതിക്രൂര പീഡനം. ആര്‍പിഎഫിന്‍റെ ഇടപെടലിൽ രക്ഷപ്പെട്ട പതിനേഴുകാരി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. കൗൺസിലിംഗിനിടെ നല്‍കിയ വിവരങ്ങൾ അനുസരിച്ച് ഇക്കഴിഞ്ഞ നവംബർ 30നായിരുന്ന യുപി സ്വദേശിയായ പെൺകുട്ടി വിവാഹം. കുട്ടിയുടെ സമ്മതം കൂടാതെ മാതാപിതാക്കൾ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു.

    തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ ആഘാതത്തിലായിരുന്നു പെൺകുട്ടിയെങ്കിലും ശിശുക്ഷേമ സമിതി അംഗങ്ങളുടെ നിരന്തര കൗൺസിലിംഗിനെ തുടർന്നാണ് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായത്. യുപി ദിയോറ സ്വദേശിയാണെന്നും ബിഎ രണ്ടാം വർഷ വിദ്യാര്‍ഥിയായിരിക്കുമ്പോൾ ആയിരുന്നു വിവാഹം എന്നുമാണ് പെൺകുട്ടി അവകാശപ്പെട്ടത്. സമ്മതം ഇല്ലാതിരിന്നിട്ടു കൂടി മാതാപിതാക്കളും അമ്മാവനും ചേർന്ന് നിർബന്ധപൂർവം വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിൽ നിന്നു തന്നെയുള്ള യുവാവുമായി ആയിരുന്നു വിവാഹം.

    Also Read-പതിനാറുകാരനോട് ലൈംഗികാതിക്രമം കാട്ടിയ സ്ത്രീ അറസ്റ്റിൽ

    വിവാഹശേഷം കടുത്ത ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വന്നത്. ഭർതൃസഹോദരനും സഹോദരിയുടെ ഭർത്താവും ചേർന്ന് പലതവണ ബലാത്സംഗത്തിനിരയാക്കി. നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ഭർത്താവിനോടും ഭർതൃപിതാവിനോടും പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ അമ്മാവന് കാശ് നൽകി വാങ്ങിയതാണെന്നും അതുകൊണ്ട് തന്നെ പറയുന്നതൊക്കെ ചെയ്യണമെന്നുമായിരുന്നു ഇവരുടെ പ്രതികരണം. ഇതിനെ എതിർത്തതോടെ ഭർത്താവും പിതാവും ചേർന്ന് പെൺകുട്ടിയെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെയും മാസങ്ങളോളം ഭർതൃസഹോദരനും സഹോദരിയുടെ ഭർത്താവും ഇവരെ ലൈംഗിക ചൂഷണത്തിനിരയാക്കി. തന്‍റെ നഗ്നദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും പെൺകുട്ടി ആരോപിക്കുന്നു.

    Also Read-ആറുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; മുത്തച്ഛൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

    ഇവരുടെ തടവില്‍ നിന്ന് ഒരുവിധത്തിൽ രക്ഷപ്പെട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടി ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകാൻ അമ്മാവന്‍റെ സഹായം തേടി. എന്നാല്‍ ഇതിന് തയ്യാറാകാതെ ഇയാള്‍ പെൺകുട്ടിയെ തടയുകയും ചെയ്തു. അമ്മാവനിൽ നിന്നും സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പെൺകുട്ടി നാട് വിടാൻ തീരുമാനിച്ചത്. ഉത്തർപ്രദേശിൽ നിന്നും ട്രെയിനിൽ കയറിയ പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ ടിടിആർ നൽകിയ വിവരം അനുസരിച്ച് കോട്ട ആർപിഎഫാണ് കുട്ടിയെ രക്ഷിച്ച് ചൈൽഡ് ലൈൻ അധികൃതരുടെ സഹായത്തോടെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. നിലവിൽ പെൺകുട്ടിയെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.



    കുട്ടി നൽകിയ വിവരങ്ങള്‍ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുപി അധികൃതർക്ക് കത്ത് കൈമാറിയെന്നാണ് ശിശുക്ഷേമ സമിതി ചെയർമാൻ കനിസ് ഫാത്തിമ അറിയിച്ചിരിക്കുന്നത്.
    Published by:Asha Sulfiker
    First published:
    )}