പത്തനംതിട്ട: പന്തളത്ത് കഞ്ചാവ് കേസിലെ പ്രതികളായ യുവാക്കൾ വീട് ആക്രമിച്ച് തീയിട്ടു. പന്തളം മങ്ങാരം ആനക്കുഴി സ്വദേശി രേഖയുടെ വീടാണ് തീയിട്ടത്. സമീപവാസികളായ രാഹുൽ , അഖിൽ എന്നിവരാണ് ആക്രമണം നടത്തിയത്. യുവാക്കളും രേഖയുടെ മകൻ സൂരജും തമ്മിലുള്ള തർക്കങ്ങളാണ് ആക്രമണത്തിന് കാരണം.
ഇന്നലെ ഉച്ചയോടെയാണ് യുവാക്കൾ രേഖയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടു ഉപകരണങ്ങൾ തല്ലി തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന് തീയിട്ടത്. അക്രമം
തടയാൻ എത്തിയ അയൽവാസികൾക്ക് നേരെയും ആക്രമണമുണ്ടായി. സമീപത്തെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞും ഭീഷണി മുഴക്കിയും അസഭ്യം പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് യുവാക്കൾ മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.