ജയിലിൽ റെയ്ഡ്: യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതി നസീമിൽനിന്ന് കഞ്ചാവ് പിടികൂടി
ജയിലിൽ റെയ്ഡ്: യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതി നസീമിൽനിന്ന് കഞ്ചാവ് പിടികൂടി
വ്യാഴാഴ്ച രാത്രി നസീമിനെ ഉൾപ്പടെ പാർപ്പിച്ചിരുന്ന ബ്ലോക്കിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് കഞ്ചാവും ബീഡിയും ഹാൻസും ഉൾപ്പടെയുള്ള നിരോധിത വസ്തുക്കൾ പിടികൂടിയത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതിയിൽനിന്ന് ജയിലിൽവെച്ച് കഞ്ചാവ് പിടികൂടി. സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും മുൻ എസ്.എഫ്.ഐ പ്രവർത്തകനുമായ നസീമിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി നസീമിനെ ഉൾപ്പടെ പാർപ്പിച്ചിരുന്ന ബ്ലോക്കിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് കഞ്ചാവും ബീഡിയും ഹാൻസും ഉൾപ്പടെയുള്ള നിരോധിത വസ്തുക്കൾ പിടികൂടിയത്. നസീമിനെ കൂടാതെ ആറ് തടവുകാരിൽനിന്ന് കഞ്ചാവ് ഉൾപ്പടെയുള്ളവ പിടികൂടിയിട്ടുണ്ട്.
ഡിജിപിയുടെ നിർദേശാനുസരണം ഇന്നലെ രാത്രി എഴു മുതൽ ഒമ്പത് വരെയാണ് ജയിലിൽ പരിോശധന നടത്തിയത്. സൂപ്രണ്ട് ബി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കഞ്ചാവ് കണ്ടെടുത്ത സാഹചര്യത്തിൽ നസീം ഉൾപ്പടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജയിൽ അധികൃതർ പൂജപ്പുര പൊലീസിന് കത്ത് നൽകി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.