• HOME
  • »
  • NEWS
  • »
  • crime
  • »
  • ‌പൊലീസുകാരനെ തള്ളിമാറ്റി കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ

‌പൊലീസുകാരനെ തള്ളിമാറ്റി കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ

മുരുക്കുംപുഴയിലെ താബൂക്ക് കമ്പനിയിൽ ഇയാൾ എത്തിയതായി വിവരം ലഭിച്ച പൊലീസ് ഇവിടം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.

  • Share this:
    തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ‌ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ (Ganja smuggler) പിടികൂടി. ഒഡീഷ നയാഗ്ര ജില്ലയിലെ രാംപൂർ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ (23) ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ (Kazhakkuttom Police Station) നിന്നും ഇന്നലെ രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി തിരുവനന്തപുരം സിറ്റിയിലും റൂറലിലും വ്യാപക പരിശോധനയാണ് പൊലീസ് നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ രാത്രി മുതൽ പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.

    മുരുക്കുംപുഴയിലെ താബൂക്ക് കമ്പനിയിൽ ഇയാൾ എത്തിയതായി വിവരം ലഭിച്ച പൊലീസ് ഇവിടം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പൊലീസ് പിടികൂടിയത്. കഞ്ചാവ് വിൽപ്പനക്കാരനായ ഇയാളിൽ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പൊലീസിനെ തള്ളി മാറ്റി സ്റ്റേഷന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

    വിചാരണയ്‌ക്കെത്താതെ മുങ്ങി; മരിച്ചെന്ന് കോടതിയെ അറിയിച്ചു; ഒടുവില്‍ 'പരേതനായ' പ്രതി പിടിയില്‍

    മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്‌ക്കെത്താതെ മുങ്ങി. പ്രതി മരണപ്പെട്ടുവെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം മരിച്ചയാളിന്റെ മരണസര്‍ട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ലഭ്യമായില്ല. വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് 'പരേതനായ' പ്രതി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി.

    തമിഴ്നാട് രാമേശ്വരം സ്വദേശി സിനായി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബര്‍ട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജോണ്‍സണ്‍, മുഹമ്മദാലി, സിനായി മുഹമ്മദ് എന്നിവര്‍ റോബര്‍ട്ടിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

    അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ സിനായി മുഹമ്മദ് പിന്നീട് കോടതിയില്‍ ഹാജരായില്ല. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകനോട് വിവരമന്വേഷിച്ചപ്പോഴാണ് സിനായി മരിച്ചുവെന്ന് അറിയിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
    Published by:Rajesh V
    First published: