• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന: ഒരാൾ പിടിയിൽ

news18
Updated: May 16, 2018, 9:15 PM IST
വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന: ഒരാൾ പിടിയിൽ
news18
Updated: May 16, 2018, 9:15 PM IST
തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളാക്കി വിൽക്കുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി പഴവങ്ങാടി സ്വദേശി രാജു എന്ന് വിളിപ്പേരുള്ള കനകരാജാണ് പിടിയിലായത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്കിടയിൽ വിൽപ്പന നടത്തുന്ന ഇയാൾ റാന്നിയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ കനകരാജ്.

കഴിഞ്ഞ മാസം റാന്നിയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ ദന്ത ഡോക്ടറെ പിടികൂടിയ എക്സൈസ് സംഘമാണ് ഇയാളെയും പിടികൂടിയത്. തമിഴ്നാട്ടിലെ കമ്പത്തു നിന്നും കിലോക്ക് 5000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി റാന്നിയിലെത്തിച്ച് ചെറിയ പൊതികളാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു.

ഇയാൾ മുൻപും നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ചെറിയ പൊതികൾ മാത്രമേ പിടികുടാൻ കഴിഞ്ഞിരുന്നുള്ളു. ഇയാളെയും സഹായികളെയും കഴിഞ്ഞ കുറെ നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. റാന്നി എക്സൈസ് ഇൻസ്പക്ടർ അൻവർ സാദത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കുന്നം അക്വിഡേറ്റിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
First published: May 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍