മുംബൈ: തേങ്ങകൾക്കിടയിൽ ഒളിച്ചു കടത്താൻ ശ്രമിച്ച 1800 കിലോഗ്രാം കഞ്ചാവ് പിടികൂടി. മുംബൈ പൊലീസ് ആന്റി നോർകോടിക്സ് വിഭാഗമാണ് വെള്ളിയാഴ്ച്ച ലഹരിമരുന്ന് വേട്ട നടത്തിയത്.
3.5 കോടിയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു പേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഒഡീഷയിൽ നിന്നും മുംബൈയിലേക്ക് തേങ്ങ നിറച്ച ടെംപോ ട്രാവലറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
മുംബൈ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വിക്രോളിയിൽ വെച്ചാണ് സംഘം പിടിയിലായത്. അന്തർ സംസ്ഥാന ബന്ധമുള്ള ലഹരിമരുന്ന് മാഫിയയാണ് ഇതിന് പിന്നിൽ എന്നാണ് പൊലീസ് അനുമാനം. ഓരോ മാസവും അഞ്ച് ടണ്ണോളം കഞ്ചാവ് മഹാരാഷ്ട്രയിലേക്ക് എത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു.
ഇതിൽ 3.5 ടൺ കഞ്ചാവ് മുംബൈ, നവി മുംബൈ, താനെ, പൽഗഡ് എന്നിവിടങ്ങളിലാണ് വിതരണം ചെയ്യുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഘം പിടിയിലായത്. താനെ സ്വദേശിയായ സന്ദീപ് സത്പുത് ആണ് അറസ്റ്റിലായവരിൽ ഒരാൾ. സന്ദീപാണ് മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിൽ കഞ്ചാവ് എത്തിക്കുന്നതെന്നാണ് പൊലീസ് നിഗമനം.
You may also like:'സുഹൃത്തുക്കൾക്ക് മദ്യം നൽകി കൊന്ന് തിന്നു'; റഷ്യൻ നരഭോജിക്ക് ജീവപര്യന്തം തടവ് ശിക്ഷ
ഇയാൾക്ക് ഭീവണ്ടിയിൽ സ്വന്തമായി ഒരു ഗോഡൗണും ഉണ്ട്. ഇവിടെയാണ് കഞ്ചാവ് സൂക്ഷിക്കുന്നത് എന്നും കരുതുന്നു. ആന്ധ്ര പ്രേദശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആന്ധ്രപ്രേദശിൽ നിന്നും ടെംപോയും ഡ്രൈവറേയും വാടകയ്ക്കെടുത്ത് നഗരത്തിന് പുറത്തെത്തിക്കും.
You may also like:ഇതുവരെയുള്ളത് 11 കുഞ്ഞുങ്ങൾ; ഇനിയും നൂറ് കുട്ടികളെ കൂടി വേണമെന്ന് 23 കാരി
ഇവിടെ നിന്ന് മറ്റൊരു ടെംപോയിൽ ആന്ധ്രപ്രദേശിന്റെ അതിർത്തി ജില്ലയിൽ സാധനമെത്തിക്കും. ഇവിടെ വെച്ച് ഡ്രൈവറോട് ഹോട്ടൽ മുറി വാടകയ്ക്കെടുത്ത് ഒരു ദിവസം താമസിക്കാൻ ആവശ്യപ്പെടും. ഇയാളുടെ ഫോണും സംഘം നേരത്തേ വാങ്ങിവെക്കും.
You may also like:വളർത്തു പട്ടിയുടെ പേരിൽ 36 കോടിയിലേറെ രൂപ; ഉടമയുടെ മരണത്തോടെ 'കോടീശ്വരിയായ' ലുലു എന്ന പട്ടി
ശേഷം മറ്റൊരു ഡ്രൈവറാണ് വാഹനം ഒഡീഷയിൽ എത്തിക്കുക. ഇവിടെ വെച്ച് തേങ്ങ നിറച്ച് ഇതിനിടയിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ച് പഴയ ഡ്രൈവർ താമസിക്കുന്ന ഹോട്ടലിൽ എത്തിക്കും. ഇയാളാണ് കഞ്ചാവ് മഹാരാഷ്ട്രയിൽ എത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു.
വാഹനം മുംബൈയ്ക്ക് സമീപമെത്തിയാൽ മറ്റൊരു ഡ്രൈവറായിരിക്കും വാഹനമോടിക്കുക. ഇയാളാണ് ടെംപോ ഭീവണ്ടിയിലെ ഗോഡൗണിൽ എത്തിക്കുന്നത്. ഒഡീഷയിൽ നിന്നും സന്ദീപ് സത്പുത്തിന് കഞ്ചാവ് നൽകിയ ലക്ഷ്മി പ്രധാൻ എന്നയാളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇടപാടിനുള്ള പണം നേരിട്ട് കൈപറ്റുന്നതാണ് രീതി. അതല്ലെങ്കിൽ ഹവാല വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ പണം നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.