പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ (birth to girl) പേരില്‍ ഭാര്യയെ മാരകമായ വിഷം കുത്തിവെച്ച് കൊന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് (arrest) ചെയ്തു. ജൂലൈ 30നായിരുന്നു സംഭവം. മഹബൂബാബാദ് ജില്ലയിലെ ഡോര്‍നക്കല്‍ മണ്ഡലത്തിലെ ബോഡ്രായ് തണ്ട സ്വദേശിയാണ് പ്രതിയായ തേജവത് ബിക്ഷം (42). ഖമ്മത്തിലെ (khammam) ഒരു സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന് തിയേറ്റര്‍ അസിസ്റ്റന്റായാണ് തേജവത് ജോലി ചെയ്യുന്നത്.
ഇയാളുടെ ആദ്യ ഭാര്യയായിരുന്ന വിജയ കുമാരിക്ക് ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഇയാള്‍ സുനിത എന്ന നവീന(21)യെ വിവാഹം കഴിച്ചത്. എന്നാല്‍, രണ്ട് ഭാര്യമാരും ഇയാൾക്ക് ഒപ്പം തന്നെയാണ് താമസിക്കുന്നത്. 2020 ജൂലെ 4നാണ് നവീന തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. 2022 ജൂലൈ 30ന് രണ്ടാമത്തെ പെണ്‍കുഞ്ഞിനും ജന്മം നല്കി. സാസിബാല ആശുപത്രിയിലായിരുന്നു നവീനയുടെ രണ്ടാമത്തെ പ്രസവം. എന്നാല്‍ പ്രസവത്തിന് തൊട്ടടുത്ത ദിവസം തന്നെ നവീന മരിച്ചു. തുടര്‍ന്ന് നവീനയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചതോടെ ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് തേജവത് ബിക്ഷം നവീനയുടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി.
എന്നാല്‍, നവീനയുടെ പെട്ടെന്നുള്ള മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഓപ്പറേഷന് തിയറ്ററില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയതിനു ശേഷം യുവതിയെ എങ്ങോട്ടേക്കാണ് മാറ്റിയതെന്ന് കണ്ടെത്തുകയും ചെയ്തു. കുഞ്ഞിനൊപ്പം കിടക്കയില്‍ കിടക്കുന്ന നവീനയ്ക്ക് ഭര്‍ത്താവ് മാരകമായ ഇഞ്ചക്ഷന് കുത്തിവെയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എസിപി ആഞ്ജനേയുലുവിനെ വിവരം അറിയിച്ചു.
Also read : ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ വേര്‍പിരിഞ്ഞ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്
നവീനയുടെ അമ്മ ധര്മോസത് ലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിക്ഷമിനെ പോലീസ് കസ്റ്റഡയിലെടുത്തു. 2022 സെപ്റ്റംബര്‍ 1നാണ് ഇവര്‍ പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ ബിക്ഷം കുറ്റം സമ്മതിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 3ന് ഇയാളെ റിമാന്‍ഡ് ചെയ്തു.
അടുത്തിടെ ജില്ലയില്‍ സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച അപരിചിതന് ഒരു കൃഷിക്കാരനെ മാരക വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കര്‍ഷകനായ ഷെയ്ഖ് ജമാല്‍ സാഹിബ് ആണ് കൊല്ലപ്പെട്ടത്. തുടർന്ന് ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ഇരയുടെ ഭാര്യയെയും മറ്റ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജമാലിന്റെ ഭാര്യ ഇമാംബി, ഇവരുടെ കാമുകന് ഗോഡ മോഹന്‍ റാവു, ഡോക്ടറായ ബണ്ടി വെങ്കണ്ണ, എന്‍ വെങ്കിടേഷ്, ബണ്ടേല യശ്വന്ത്, പി. സാംബശിവ റാവു എന്നിവരെയാണ് ഖമ്മം പോലീസ് അറസ്റ്റ് ചെയ്തത്. ഇമാംബിയും മോഹന്‍ റാവുവും തമ്മില്‍ രഹസ്യബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ഭര്‍ത്താവ് തടസം നില്‍ക്കുമെന്ന് കരുതിയതോടെയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Husband killed wife, Murder