കൊല്ലം: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെ കരുനാഗപ്പള്ളി പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടി. ഘാന സ്വദേശി ബാബാ ജോണിനെയാണ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബെംഗളൂരുവിലെത്തി അറസ്റ്റുചെയ്തത്. ഇയാളില്‍നിന്ന് 55 ഗ്രാം എം.ഡി.എം.എ.യും പോലീസ് പിടിച്ചെടുത്തു.
ദിവസങ്ങള്‍ക്ക് മുമ്പ് എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേര്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ബാബാ ജോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ നിര്‍മിച്ച് നല്‍കുന്നത് ബാബാ ജോണ്‍ ആണെന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞദിവസം രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയ പോലീസ്, ഇവര്‍ മുഖേന ബാബാ ജോണിനെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് എം.ഡി.എം.എ. വാങ്ങാനെന്ന വ്യാജേന ബെംഗളൂരുവിലെത്തി ബാബാ ജോണിനെ പിടികൂടുകയായിരുന്നു.
ബാബാ ജോണ്‍ ദക്ഷിണേന്ത്യയില്‍ എം.ഡി.എം.എ. വിതരണം ചെയ്യുന്നവരില്‍ പ്രധാനിയാണെന്നാണ് പോലീസ് അറിയിച്ചു. ഇയാളില്‍നിന്ന് ആയിരത്തിലധികം ഇടപാടുകാരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പോലീസ് സംഘം നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി)യ്ക്ക് കൈമാറും.
അമ്പത് വയസിനിടയില്‍ 12 വിവാഹം ; ഒളിവില്‍ കഴിഞ്ഞ വിവാഹത്തട്ടിപ്പുകാരന്‍ പിടിയില്‍
ബിഹാറിലെ കിശന്ഗഞ്ചില് ആറ് വർഷമായി ഒളിവില്‍ കഴിയുകയായിരുന്ന വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. കിശന്‍ഗഞ്ച് അനാര്‍ക്കലി സ്വദേശി ശംശാദാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 12 തവണ വിവാഹം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. അവിവാഹിതനാണെന്ന് പറഞ്ഞാണ് ഓരോ തവണയും ഇയാള്‍ വിവാഹം ചെയ്തത്. പതിമൂന്നാം വിവാഹത്തിന് ഇയാള്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
2015 ഡിസംബര്‍ 8ന്, പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബിജ്വര് സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒരു മാസത്തിനുള്ളില്‍ കിശന്ഗഞ്ചിലെ എല്‍ആര്‍പി ചൗക്ക് എന്ന പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ ശംശാദ് പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.
തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ, ഇയാള്‍ ബഹാദുര്ഗഞ്ചിലെ കൊയിദാംഗി എന്ന പ്രദേശത്തുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശംശാദ് പിടിയിലാവുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.