നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കവർച്ചയ്ക്ക് ബോളിവുഡ് സിനിമ പ്രചോദനം; ഒടുവിൽ സിനിമാ സ്റ്റൈലിൽ ക്ലൈമാക്സും

  കവർച്ചയ്ക്ക് ബോളിവുഡ് സിനിമ പ്രചോദനം; ഒടുവിൽ സിനിമാ സ്റ്റൈലിൽ ക്ലൈമാക്സും

  പിടിയിലായ സംഘത്തിൽ പൊലീസ് കോൺസ്റ്റബിളും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബോളിവുഡ് സിനിമ അനുകരിച്ച് കവർച്ച നടത്തിയ സംഘം ഗാസിയാബാദിൽ പിടിയിൽ. ബോളിവുഡ് ചിത്രമായ ധൂം 2 ലെ ഹൃത്വിക് റോഷൻ ചെയ്ത മോഷ്ടാവിന്റെ കഥാപാത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സംഘം സിനിമാ സ്റ്റൈലിൽ കവർച്ച നടത്തിക്കൊണ്ടിരുന്നത്. ഒടുവിൽ സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ സംഘം പൊലീസിന്റെ പിടിയിലുമായി.

   രാജധാനി, ശതാബ്ദി ട്രെയിനുകളാണ് സംഘത്തിന്റെ പ്രധാന തട്ടകം. ധൂം ചിത്രത്തിലെ നായകനെ പോലെ വ്യത്യസ്ത വേഷങ്ങളിലെത്തിയായിരുന്നു ട്രെയിനുകളിൽ മോഷണം. ചായ വിൽപ്പനക്കാരൻ മുതൽ ആൾ ദൈവം വരെ പല വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടാണ് കവർച്ച നടത്തിയിരുന്നത്.

   മറ്റൊരു കവർച്ചാ കേസിൽ പിടിയിലായതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സിനിമാ സ്റ്റൈൽ മോഷണത്തെ കുറിച്ച് പ്രതികൾ തുറന്നു പറഞ്ഞത്. രഘു ഖോസ്ല എന്നയാളാണ് സംഘത്തിലെ പ്രധാനി.

   ഡ‍ൽഹി പൊലീസാണ് സംഘത്തെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ വർഷങ്ങളായി ആൾമാറാട്ടം നടത്തി മോഷണം നടത്തുകയായിരുന്നുവെന്ന് ഖോസ്ല പൊലീസിന് മുന്നിൽ സമ്മതിക്കുകയായിരുന്നു.

   ഡൽഹി കർണാൽ ബൈപ്പാസിൽ തോക്കുചൂണ്ടി കാർ തട്ടിയെടുത്ത സംഭവത്തിലാണ് സംഘം പിടിയിലായത്. ഖോസ്ലയ്ക്കൊപ്പം യുപി പോലീസിലെ കോൺസ്റ്റബിളും പിടിയിലായിരുന്നു. ശ്രീകാന്ത് എന്നാണ് പിടിയിലായ കോൺസ്റ്റബിളിന്റെ പേര്.

   ഓഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കർണാൽ ബൈപ്പാസിൽ പുലർച്ചെ 5.30ന് ഹ്യൂണ്ടായി ക്രേറ്റ കാറിലുണ്ടായിരുന്നയാളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും മൊബൈൽ ഫോണും പണവും കവരുകയായിരുന്നു. സംഘത്തിൽ ഖോസ്ലയേയും ശ്രീകാന്തിനേയും കൂടാതെ രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് സൂചന.

   കാറിൽ ഘടിപ്പിച്ച ജിപിഎസ് വഴിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കാറുമായി ഗാസിയാബാദിലെത്തിയ സംഘത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

   2011 ലാണ് ശ്രീകാന്ത് യുപി പൊലീസിൽ പ്രവേശിക്കുന്നത്. കവർച്ചയ്ക്ക് ശേഷം പൊലീസ് ഉദ്യോഗസ്ഥനായ ശ്രീകാന്താണ് സംഘാങ്ങൾക്ക് സുരക്ഷയൊരുക്കുന്നത്. കവർച്ച നടത്തി സുരക്ഷിത സ്ഥലത്തേക്ക് എത്താൻ പൊലീസ് വേഷത്തിൽ ശ്രീകാന്ത് കവചമൊരുക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

   ധൂം 2 ചിത്രത്തിലെ ഹൃത്വിക് റോഷന്റെ വേഷത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കവർച്ച നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഖോസ്ല സമ്മതിക്കുകയായിരുന്നു.
   Published by:Naseeba TC
   First published:
   )}