മാനഭംഗം തടയാൻ ശ്രമിച്ചു; അക്രമികൾ ആസിഡിൽ കുളിപ്പിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ

രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം അമ്മയെ തോക്കു ചൂണ്ടി നിർത്തിയ ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

news18
Updated: April 20, 2019, 1:24 PM IST
മാനഭംഗം തടയാൻ ശ്രമിച്ചു; അക്രമികൾ  ആസിഡിൽ കുളിപ്പിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 20, 2019, 1:24 PM IST
  • Share this:
പാട്ന: ബിഹാറിൽ കൂട്ടമാനഭംഗം തടയാൻ ശ്രമിച്ച പെൺകുട്ടിയെ ആസിഡിൽ കുളിപ്പിച്ചു. ഭഗൽപൂർ ജില്ലയിലാണ് സംഭവം. നാല് യുവാക്കൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത് പെൺകുട്ടി തടഞ്ഞതിനെ തുടർന്നാണ് ആസിഡിൽ കുളിപ്പിച്ചത്.

also read: 12 മക്കളെ പീഡിപ്പിച്ച മാതാപിതാക്കൾക്ക് ജീവപര്യന്തം

16 വയസുള്ള പ്ലസ്വൺ വിദ്യാർഥിനിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.

രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം അമ്മയെ തോക്കു ചൂണ്ടി നിർത്തിയ ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ഭഗൽപൂർ പൊലീസ് സീനിയർ സൂപ്രണ്ട് പറഞ്ഞു.First published: April 20, 2019, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading