• HOME
  • »
  • NEWS
  • »
  • crime
  • »
  • Shocking | ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Shocking | ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു

ശ്രവ്യ

ശ്രവ്യ

  • Share this:
    മംഗളൂരു: എലിവിഷം (rat poison) കലർന്ന പേസ്റ്റ് ഉപയോഗിച്ച് അറിയാതെ പല്ല് തേച്ച 17 കാരിക്ക് ദാരുണാന്ത്യം. സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ, ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കോളേജിന് അവധി പ്രഖ്യാപിച്ച ശേഷം വീട്ടിലായിരുന്നു. ഫെബ്രുവരി 14 ന്, ശ്രവ്യ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി. എന്നിരുന്നാലും, ഉടൻ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകി.

    പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്ത് പല്ല് തേച്ചു.

    പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

    പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു ശ്രവ്യ.

    17 കാരിയായ ശ്രവ്യയെപ്പോലെ എലിവിഷം പേസ്റ്റ് കാരണം ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. 2020 ജൂണിൽ, ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഡെൻഡുലൂർ സോണിലെ ഗലയഗുഡെമിൽ മൗനിക എന്ന ഗർഭിണി മരിച്ചിരുന്നു. കർണാടകയിലും മഹാരാഷ്ട്രയിലും സമാനമായ മറ്റ് മൂന്ന് സംഭവങ്ങൾ ഉണ്ടായി. പശ്ചിമ ബംഗാളിലും തെലങ്കാനയിലും സമാനമായ സംഭവങ്ങൾ അപൂർവമായി ഉണ്ടായിട്ടുണ്ട്. പേസ്റ്റിന് പകരം എലി വിഷം മൂലം ജീവൻ നഷ്‌ടമായവരിൽ ഏറെക്കുറെയും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്.

    Summary: A 17-year-old girl lost life after she mistakenly applied rat poison instead of toothpaste for brushing. The girl was later admitted to a hospital, but her life could not be saved. The incident occurred in Karnataka. The girl was a pre-university student in Puthur. She returned home after the college remained shut after hijab row. Both rat poison and toothpaste were kept adjacent to each other
    Published by:user_57
    First published: