• HOME
  • »
  • NEWS
  • »
  • crime
  • »
  • വിദ്യാർത്ഥിനി മാളിന്റെ രണ്ടാം നിലയിൽ നിന്നും വീണു; രക്ഷിക്കാൻ യുവാവ് പിന്നാലെ ചാടി

വിദ്യാർത്ഥിനി മാളിന്റെ രണ്ടാം നിലയിൽ നിന്നും വീണു; രക്ഷിക്കാൻ യുവാവ് പിന്നാലെ ചാടി

യുവതിയെ രക്ഷിക്കാൻ കൂട്ടുകാരൻ പിന്നാലെ ചാടി, പക്ഷേ...

CCTV ദൃശ്യം

CCTV ദൃശ്യം

  • Share this:
    ബെംഗളൂരു: ബംഗളൂരു (Bengaluru) ഫിഫ്ത് അവന്യൂ മാളിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് 18 കാരിയായ കോളേജ് വിദ്യാർത്ഥിനി (college student) മരിച്ചു. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ചാടിയ സുഹൃത്തായ യുവാവ് യുവതിയുടെ മേൽ വന്നു പതിച്ചു.
    യുവതിയുടെ മേൽ പതിച്ചതിനാൽ, യുവാവ് വീഴ്ചയുടെ വൻ ആഘാതത്തിൽ നിന്നും രക്ഷപെട്ടു. അപകടത്തിൽ ഇയാളുടെ കാലിന് ഒടിവുണ്ടായി.

    കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ ബെംഗളൂരു ബ്രിഗേഡ് റോഡിലെ മാളിലാണ് സംഭവം. മരിച്ചയാൾ ലിയ എന്നും സുഹൃത്തിന്റെ പേര് ക്രിസ് പീറ്റർ എന്നാണെന്നും പോലീസ് പറഞ്ഞു.

    കോക്‌സ് ടൗണിലെ താമസക്കാരിയായ ലിയയും എച്ച്‌എഎല്ലിൽ താമസിക്കുന്ന ക്രിസും ബംഗളൂരുവിലെ സെന്റ് ജോസഫ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥികളായിരുന്നു. കോളേജിൽ കൊമേഴ്‌സ് ബിരുദ കോഴ്‌സിന് പഠിക്കുകയായിരുന്നു ഇവർ. സുഹൃത്തുക്കളോടൊപ്പം ഷോപ്പിംഗിനായി മാളിൽ എത്തിയതായിരുന്നു ഇരുവരും.

    പടികൾ കയറുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു ലിയ. രക്ഷിക്കാനുള്ള വെപ്രാളത്തിൽ പീറ്റർ രക്ഷിക്കാനായി പിന്നാലെ ചാടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മരണപ്പെടുകയായിരുന്നു.

    സംഭവിച്ചതെന്താണെന്ന് ഇനിയും കണ്ടെത്താനുണ്ടെന്ന് സെൻട്രൽ ഡിസിപി ശരണപ്പ പറഞ്ഞു. ഇരുവരുടെയും സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുകയും മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തുവരികയാണ്.

    Summary: A girl falls off the second floor of a Bengaluru mall to a tragic death, despite her friend trying to save her went in vain. The boy who tried to save the girl fell straight on her and broke his leg. They both were studying in the same college and were out with their friends shopping. The deceased has been identified as Lia and the boy Chris Peter. Police have started examining the CCTV visuals to ascertain the exact happening
    Published by:user_57
    First published: