• HOME
  • »
  • NEWS
  • »
  • crime
  • »
  • പെരിയാറിൽ‌ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർഥിനി പീഡനത്തിന് ഇരയായതായി കണ്ടെത്തി; പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത് പിടിയിൽ

പെരിയാറിൽ‌ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർഥിനി പീഡനത്തിന് ഇരയായതായി കണ്ടെത്തി; പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത് പിടിയിൽ

പെൺകുട്ടി പീഡനത്തിന് ഇരയായതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കൊച്ചി: പെരിയാറിൽ (Periyar) പത്താം ക്ലാസ് വിദ്യാർഥിനി (10th class sudent) മുങ്ങിമരിച്ച സംഭവത്തിൽ വിദ്യാർഥിനിയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പ്രതിയെ ആലുവ നർകോട്ടിക് സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പീഡനത്തിന് ഇരയായതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ തടിക്കടവ് പാലത്തിനടുത്ത് കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലും പെൺകുട്ടി ഈ പ്രദേശത്തുകൂടി കടന്നുപോയത് കണ്ടെത്തി. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികൾ പാലത്തിനടുത്ത് പെൺകുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തി.

തുടർന്ന് അഗ്നിശമന സേനയും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മൃതദേഹത്തിലെ പാടുകളിൽനിന്ന് പെൺകുട്ടി പീഡനത്തിനിരയായതിന്റെ സൂചന ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.

ലൈംഗിക ബന്ധത്തിന് പങ്കാളികളെ കൈമാറൽ ഗ്രൂപ്പുകളിൽ നൂറുകണക്കിന് ദമ്പതികൾ അംഗങ്ങളെന്ന് സൂചന

പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം (partner swapping group) പിടിയിൽ. കോട്ടയം (Kottayam) ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി തന്റെ ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ പരാതിയെ തുടർന്നായിരുന്നു പോലീസ് (Kerala Police) നടപടി. തുടർന്ന് കറുകച്ചാലില്‍ (Karukachal) നിന്നുമായിരുന്നു സംഘത്തിലെ ആറ് പേരെ പോലീസ് പിടികൂടിയത്. ഇപ്പോഴിതാ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് പോലീസ്.

കേസിൽ അറസ്റ്റിലായവർ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണെന്നും ഫേസ്ബുക്ക് മെസഞ്ചര്‍ (Facebook Messenger), ടെലഗ്രാം (Telegram) ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്നും. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

കപ്പിൾ മീറ്റ് കേരള എന്ന പേരിലുള്ള ​ഗ്രൂപ്പ് വഴിയായിരുന്നു സംസ്ഥാനത്ത് സംഘം പ്രവർത്തിച്ചിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ​ഗ്രൂപ്പുകളിൽ അം​ഗങ്ങൾ. വലിയ തോതിലാണ് ​ഇത്തരം ഗ്രൂപ്പുകൾ വഴി പങ്കാളികളെ കൈമാറിയിരുന്നത്. വലിയ തോതിലുള്ള പണമിടപാടുകളും ഇതിനോടൊപ്പം നടന്നിരുന്നതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

സംഘത്തിന്റെ പ്രവർത്തന രീതികളെ കുറിച്ചും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ആദ്യം രണ്ട് വീതം ദമ്പതികൾ പരസ്പരം കാണും. പിന്നീട് ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ചകളിലൂടെ സൗഹൃദം പുതുക്കും. പിന്നീട് പല സ്ഥലങ്ങളിൽ വെച്ച് പങ്കാളികളെ കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതി. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.

​സമൂഹ മാധ്യമങ്ങളിലെ ഈ ഗ്രൂപ്പുകളിൽ അവിവാഹിതരായ വ്യക്തികളുമുണ്ട്. ഇവരിൽ നിന്നും പണം ഈടാക്കിയതിന് ശേഷമാണ് സ്ത്രീകളെ കൈമാറിയിരുന്നതെന്നും ഇവരുടെ പ്രവർത്തനം പരസ്യമായിട്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഡോക്ടർമാർ, സർക്കാർ ഉ​ദ്യോ​ഗസ്ഥർ എന്നിങ്ങനെ ഉയർന്ന ഉദ്യോഗങ്ങൾ ചെയ്യുന്ന നിരവധി പേർ ​ഗ്രൂപ്പുകളിൽ അം​ഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും. സംസ്ഥാനത്തൊട്ടാകെ ഇവർക്ക് കണ്ണികളുണ്ടെന്നും ഇവർക്ക് പിന്നിൽ വമ്പൻ റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യാപ്തി വലിയ തോതിലായതിനാൽ വിശദമായ അന്വേഷണം നടത്തേണ്ടി വരുമെന്ന നിലപാടിലാണ് പോലീസ്.
Published by:Rajesh V
First published: