• HOME
  • »
  • NEWS
  • »
  • crime
  • »
  • അമ്മ ഇഷ്‌ടഭക്ഷണം തയാറാക്കി നൽകിയില്ല; 16കാരി തൂങ്ങിമരിച്ചു

അമ്മ ഇഷ്‌ടഭക്ഷണം തയാറാക്കി നൽകിയില്ല; 16കാരി തൂങ്ങിമരിച്ചു

ഭക്ഷണം വേണ്ടെന്നു വച്ച കുട്ടി മുറിയിലേക്ക് പോയി വാതിൽ അകത്തു നിന്ന് പൂട്ടി. തുറക്കാതായപ്പോൾ വീട്ടുകാർ മുട്ടിവിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ഇഷ്ടഭക്ഷണം പാകം ചെയ്യാത്തതിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ 16 വയസ്സുള്ള പെൺകുട്ടി വീട്ടിലെ സീലിംഗിൽ തൂങ്ങി ജീവനൊടുക്കിയതായി (hanged to death) പോലീസ്. ഡെറാഡൂണിലെ റായ്പൂരിലെ ദാദാ ലഖോണ്ടിൽ താമസിക്കുന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

    "കുടുംബാംഗങ്ങളും അയൽക്കാരും പറയുന്നതനുസരിച്ച് വ്യാഴാഴ്‌ച രാത്രി അത്താഴത്തിന് അമ്മ പാചകം ചെയ്ത വിഭവത്തിൽ പെൺകുട്ടി അതൃപ്തി പ്രകടിപ്പിക്കുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തു. മുറിയിലേക്ക് പോയി വാതിൽ അകത്തു നിന്ന് പൂട്ടി, ”സബ് ഇൻസ്പെക്ടർ (എസ്ഐ) ഭാവ്ന പറഞ്ഞു.

    “ആദ്യം വീട്ടുകാർ അത് കാര്യമായി എടുത്തില്ല. എന്നാൽ, മണിക്കൂറുകളോളം കുട്ടി മുറിയിൽ നിന്ന് പുറത്തുവരാഞ്ഞപ്പോൾ, അവർ വിഷമിക്കാൻ തുടങ്ങി, ” എസ്‌ഐ പറഞ്ഞു.

    വീട്ടുകാർ മുറിയുടെ വാതിലിൽ മുട്ടി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി പ്രതികരിച്ചില്ല. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് എസ്ഐ പറഞ്ഞു.

    വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Summary: Teen girl ends life as mom did not cook her favourite food
    Published by:user_57
    First published: