കോട്ടയം: പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെൺക്കുട്ടിയെ കാർ ഇടിച്ച് തെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബൈപ്പാസില്‍ മരിയന്‍ ജങ്ഷനു സമീപമായിരുന്നു അപകടം.
നടുറോഡിൽ സ്നേഹയെ ഇടിച്ച് തെറുപ്പിച്ച ശേഷം കാർ നിർത്താതെ പോയി. അപകടത്തിൽ പെൺക്കുട്ടിയുടെ കൈക്ക് പൊട്ടലേറ്റു. അപകടത്തിൻറെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. എന്നാല്‍ പരാതി നൽകിയിട്ടും വാഹനം കണ്ടെത്താൻ കഴിയാതെ പൊലീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.