നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എറണാകുളത്തു 17കാരിയെ കുത്തി പരിക്കേൽപിച്ചു; പ്രണയാഭ്യർത്ഥന നിരസിച്ചത് പ്രകോപനമെന്ന് പോലീസ്

  എറണാകുളത്തു 17കാരിയെ കുത്തി പരിക്കേൽപിച്ചു; പ്രണയാഭ്യർത്ഥന നിരസിച്ചത് പ്രകോപനമെന്ന് പോലീസ്

  പെൺകുട്ടിയുടെ കഴുത്തിലും കൈയിലും നെഞ്ചിലും വയറിലും കുത്ത് ഏറ്റിട്ടുണ്ട്. കഴുത്തിലും നെഞ്ചിലും ഉള്ള മുറിവുകൾ ആഴത്തിലുള്ളതാണ്.

  amal accused stabbed girl

  amal accused stabbed girl

  • Share this:
   കൊച്ചി: ദേഹമാസകലം കുത്തേറ്റ് 17കാരിയായ പെൺകുട്ടിയെ
   ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ കഴുത്തിലും കൈയിലും നെഞ്ചിലും വയറിലും കുത്ത് ഏറ്റിട്ടുണ്ട്. കഴുത്തിലും നെഞ്ചിലും ഉള്ള മുറിവുകൾ ആഴത്തിലുള്ളതാണ്.

   സംഭവത്തിന് പിന്നിൽ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണമെന്ന് പൊലീസ് പറയുന്നു. ബൈക്കിൽ എത്തിയ പ്രതി അമൽ പെൺകുട്ടിയുടെ ശരീരം ആസകലം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം കണ്ട സമീപത്തെ ഡേ കെയറിലെ ജീവനക്കാരി എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

   ഫാർമസി വിദ്യാർഥിയായ പെൺകുട്ടി പഠനത്തോടൊപ്പം വൈകുന്നേരങ്ങളിൽ ഡേ കെയറിൽ ജോലിക്ക് എത്താറുണ്ട്. അമൽ ഇതിനുമുൻപും തന്നെ ശല്യം ചെയ്തിരുന്നതായും പെൺകുട്ടി വീട്ടുകാരോട് അറിയിച്ചതയി ബന്ധുക്കൾ പറയുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}