• HOME
  • »
  • NEWS
  • »
  • crime
  • »
  • വീണ്ടും പ്രണയപ്പക; പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് പെൺകുട്ടിയെ കുത്തിക്കൊല്ലാൻ ശ്രമം

വീണ്ടും പ്രണയപ്പക; പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് പെൺകുട്ടിയെ കുത്തിക്കൊല്ലാൻ ശ്രമം

പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോട്ടയം: സംസ്ഥാനത്ത് വീണ്ടും പ്രണയത്തെ തുടർന്നുള്ള അതിക്രമം. കോട്ടയം കറുകച്ചാലിൽ പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് പെൺകുട്ടിയെ കുത്തിക്കൊല്ലാൻ ശ്രമം. തടുക്കുന്നതിനിടെ ഇടതുകൈക്ക് കുത്തേറ്റു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയായ പെൺകുട്ടി സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നപ്പോഴാണ് അക്രമം ഉണ്ടായത്.

    പൊലീസ് കസ്റ്റഡിയിലെടുത്ത അഖിൽ എന്ന യുവാവുമായി പെണ്‍കുട്ടി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. പിന്നീട് ഈ സൗഹൃദത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറി. ഇതിലുള്ള വൈരാഗ്യം കാരണമാണ് അഖിൽ പെൺകുട്ടിയെ അക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

    Also Read- കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ യുവതി മരിച്ചു; മരുന്നുമാറി കുത്തിവെച്ചതെന്ന് ബന്ധുക്കൾ

    അടുപ്പത്തിൽനിന്ന് പിൻമാറിയ ശേഷം അഖിൽ പിന്നാലെ നടന്ന് എപ്പോഴും ശല്യം ചെയ്യുന്നതിനെതിരെ പരാതി നൽകാനാണ് സുഹൃത്തിനൊപ്പം പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. പെൺകുട്ടിയെ പിന്തുടർന്ന് ഇവിടെയെത്തിയ അഖിൽ, കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കുത്തുകയായിരുന്നു. ഇതോടെ പെൺകുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി രക്ഷപെടുകയായിരുന്നു. പൊലീസ് ജീപ്പിൽ തന്നെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
    Published by:Anuraj GR
    First published: