• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വവര്‍ഗരതി; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവതി അറസ്റ്റില്‍


Updated: July 28, 2018, 11:52 AM IST
സ്വവര്‍ഗരതി; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവതി അറസ്റ്റില്‍

Updated: July 28, 2018, 11:52 AM IST
മാവേലിക്കര: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതി അറസ്റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് നഗറില്‍ പുല്ലുകുളം വീട്ടില്‍ ജലീറ്റാജോയി(25)യാണ് അറസ്റ്റിലായത്. ബംഗലുരുവില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്ന മാവേലിക്കര തഴക്കര സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.

മാവേലിക്കര സ്വദേശിനിയെ ജലീറ്റ ബംഗ്ളുരുവില്‍ വച്ചാണ് പരിചയപ്പെടുന്നത്. ഇതിനിടെ തന്റെ സഹോദരനാണെന്നു പറഞ്ഞ് മറ്റൊരു യുവാവിനെയും പരിചയപ്പെടുത്തി. ഇയാള്‍ കുറച്ചുനാള്‍ കഴിഞ്ഞ് പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചു. ഇതിനിടെ യുവാവിനെ കാണാതായി. പെണ്‍കുട്ടിയാകട്ടെ മാവേലിക്കരയിലേക്ക് മടങ്ങി. ഇതിനു പിന്നാലെ ബംഗലുരുവിലേക്ക് മടങ്ങി വരണമെന്നാവശ്യപ്പെട്ട് ജലീറ്റ പെണ്‍കുട്ടിയെ ഫോണ്‍ ചെയ്തു. എന്നാല്‍ പെണ്‍കുട്ടി വരില്ലെന്ന് ഉറപ്പായതോടെ ജലീറ്റ തന്റെ കൈവശമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ബ്ലാങ്ക്ചെക്കില്‍ അഞ്ചു ലക്ഷം രൂപ എഴുതി കേസ് നല്‍കി.

ഇതിനിടെ ജൂണ്‍ 21 ന് മാവേലിക്കരയിലെത്തിയ ജലീറ്റ, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി. നെടുമ്പാശേരിയിലെത്തി വിമാന മാര്‍ഗം മുംബൈയിലേക്കും അവിടെ നിന്നും ഗുജറാത്തിലെ സത്പുരയിലേക്കും പോയയി ഇവിടെ രണ്ട് മലയാളി യുവതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ താമസിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കി. കഴിഞ്ഞ 24 ന് ജലീറ്റ, ഒരു അഭിഭാഷകനൊപ്പം പെണ്‍കുട്ടിയെ മാവേലിക്കരയിലേക്ക് അയച്ചു.

മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം എസ്.ഐ: സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബാംഗ്ളുരുവിലെത്തി ജലീറ്റയെ അറസ്റ്റ് ചെയ്തു. സ്വവര്‍ഗ ലൈംഗികതയോട് താല്‍പര്യമുള്ള ജലീറ്റ ഈ താല്‍പര്യത്തിനായി ഭീഷണിപ്പെടുത്തി കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.
First published: July 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626