• HOME
  • »
  • NEWS
  • »
  • crime
  • »
  • പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ടുകടലാസ് പ്രേമലേഖനമെന്ന് തെറ്റിദ്ധരിച്ചു;പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 12 കാരനെ വെട്ടിക്കൊന്നു

പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ടുകടലാസ് പ്രേമലേഖനമെന്ന് തെറ്റിദ്ധരിച്ചു;പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 12 കാരനെ വെട്ടിക്കൊന്നു

സ്കൂളിലെത്തി പെൺകുട്ടിയുടെ ബന്ധുക്കൾ 12 വയസുകാരനെ മർദിക്കുകയും തട്ടിക്കൊണ്ടുകൊണ്ടു പോയി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു

  • Last Updated :
  • Share this:
പാട്ന: പരീക്ഷയ്ക്കിടെ എറിഞ്ഞ തുണ്ടു കടലാസ് പ്രേമലേഖനമെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കൾ 12 വയസുകാരനെ വെട്ടിക്കൊലപ്പെടുത്തി. ബിഹാറിലെ ഭോജ്പൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഒന്‍പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു.

സഹോദരിയെ പരീക്ഷയിൽ‌ സഹായിക്കാനായാണ് കൊല്ലപ്പെട്ട ദയാ കുമാർ സ്കൂളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പരീക്ഷഹാളിലേക്ക് എറിഞ്ഞ തുണ്ട് കടലാസ് സഹോദരിയ്ക്ക് നേരെ എറിയുകയായിരുന്നു. എന്നാൽ കടലാസുകൾ ചെന്നു വീണത് ഹാളിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയുടെ സമീപമായിരുന്നു.

Also Read-ഒരേസമയം അമ്മയും മകളുമായി ബന്ധം; 21 കാരൻ ദാരുണമായി കൊല്ലപ്പെട്ടു

ഇത് പ്രേമലേഖനമെന്ന് പെണ്‍കുട്ടി തെറ്റിദ്ധരിച്ച് സഹോദരങ്ങളെ അറിയിച്ചു. ഉടൻ‌ തന്നെ സ്ഥലത്തെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ ദയാ കുമാറിനെ മർദിക്കുകയും തട്ടിക്കൊണ്ടുകൊണ്ടു പോവുകയും ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കിൽ ഉപേക്ഷിക്കുയും ചെയ്തു.

Also Read-'ഗോമാതാ ഉലത്ത്' എന്ന പേരിൽ പാചക വീഡിയോ : രഹന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

സംഭവം നടന്ന് നാലു ദിവസങ്ങൾ‌ക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായവരിൽ നാലു പേര്‍ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.
Published by:Jayesh Krishnan
First published: