ബെംഗളൂരു: രണ്ടാനച്ഛനെ വിവാഹം കഴിക്കാന്‍ അമ്മയെ കൊലപ്പെടുത്തിയ(Murder) 21 കാരിയായ മകള്‍ അറസ്റ്റില്‍(Arrest). രണ്ടാനാച്ഛന്റെ സഹായത്തോടെയാണ് അമ്മയെ മകള്‍ കൊലപ്പെടുത്തിയത്.
ബെംഗളൂരുവില്‍ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 38 കാരിയായ അര്‍ച്ചന റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ അര്‍ച്ചനയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ യുവിക റെഡ്ഡിയാണ് അറസ്റ്റിലായത്. അര്‍ച്ചനയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ച്ചനയും നവീനും കുറച്ച് കാലങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. എന്നാല്‍ മകള്‍ യുവിക രണ്ടാനച്ഛന് ഒപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ബന്ധത്തെ അര്‍ച്ചന എതിര്‍ത്തിരുന്നു.
നവംബര്‍ അവസാന ആഴ്ചയില്‍ നവീനെതിരെ അര്‍ച്ചന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നു. ജിഗനി പോലീസ് പ്രതിയായ നവീനെ വിളിച്ചുവരുത്തി അര്‍ച്ചന റെഡ്ഡിയുടെ വീട്ടിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും സെക്ഷന്‍ 324 പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവികയെ വിളിച്ചിറക്കി നവീന്‍ നാട് വിട്ടു.
Also Read-Love Affair | അമ്മയോടും മകളോടും ഒരേസമയം പ്രണയം; ഒടുവിൽ കാമുകിയുടെ അമ്മയെ കൊന്ന് യുവാവ്
ഇതോടെ യുവികയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് നിക്ഷേപങ്ങള്‍ അമ്മ അര്‍ച്ചന റെഡ്ഡി പൊലീസിന്റെ സഹായത്തോടെ ബ്ലോക്ക് ചെയ്തു. ഇത് കൂടാതെ സ്ഥലത്തെ ഒരു പ്രധാന ഗുണ്ടാനേതാവുമായി അടുപ്പമുണ്ടായിരുന്ന അര്‍ച്ചന, അയാളെ ഉപയോഗിച്ച് നവീനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ ഏതു വിധേനയും അര്‍ച്ചന റെഡ്ഡിയെ കൊലപ്പെടുത്തുക എന്നതായി നവീന്റെ ലക്ഷ്യം. ഇതിനായി കൂട്ടാളി അനൂപുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. ഇരുവരും ചേര്‍ന്ന് അര്‍ച്ചനയെ ആക്രമിക്കുകയായിരുന്നു. അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.