നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബലാത്സംഗശ്രമം ചെറുത്ത പതിനാലുകാരിയെ തീകൊളുത്തി കൊന്നു; രണ്ട് പേർ അറസ്റ്റിൽ

  ബലാത്സംഗശ്രമം ചെറുത്ത പതിനാലുകാരിയെ തീകൊളുത്തി കൊന്നു; രണ്ട് പേർ അറസ്റ്റിൽ

  പെണ്‍കുട്ടി നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പതിമൂന്നുകാരൻ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് പിടികൂടിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   റായ്പുർ: ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ പതിമൂന്നുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ഛത്തീസ്ഗഡിലെ ബെമേതരയിലാണ് സംഭവം. കൃത്യം നടത്തിയ ശരദ് ജസ്വാലിനെയും (22), സുഹൃത്തായ പതിമൂന്നുകാരനെയും പൊലീസ് വൈകാതെ തന്നെ അറസ്റ്റ് ചെയ്തു.

   ഇക്കഴിഞ്ഞ ജൂൺ 22നായിരുന്നു സംഭവം. പെൺകുട്ടിയുടെ സ്കൂളിലെ സീനിയർ വിദ്യാർഥികളാണ് പ്രതികളെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൃത്യം നടന്ന ദിവസം പെൺകുട്ടിയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സ്ഥലത്തെത്തിയ പ്രതികൾ കുട്ടിയെ പീഡനത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ചെറുത്തു നിന്നതോടെ അരിശം വന്ന ഇവർ തീകൊളുത്തി. പൊള്ളലേറ്റ കുട്ടിയെ ആദ്യം സമീപത്തെ തന്നെ ആശുപത്രിയിലും പിന്നീട് റായ്പുരിലെ ആശുപത്രിയിലേക്കും മാറ്റി. എൺപത് ശതമാനം പൊള്ളലേറ്റ കുട്ടി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.
   TRENDING:വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ തയാറായിരിക്കൂ! എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും സർക്കാർ [NEWS]Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]COVID 19 | കളക്ടറേറ്റിൽ വാർ റൂം | തലസ്ഥാനം അതീവജാഗ്രതയിൽ; നഗരത്തിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ റാൻഡം പരിശോധന [NEWS]

   പെണ്‍കുട്ടി നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
   First published:
   )}