നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകന് ലക്ഷങ്ങളുടെ കടം; വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് 'സഹായിച്ച്' യുവതി

  കാമുകന് ലക്ഷങ്ങളുടെ കടം; വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് 'സഹായിച്ച്' യുവതി

  4.10 ലക്ഷം രൂപയുടെ സ്വർണമാണ് യുവതി സ്വന്തം വീട്ടിൽ നിന്നും മോഷ്ടിച്ചത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സൂററ്റ്: കാമുകന്റെ കടംവീട്ടാൻ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച് യുവതി. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. ഈ വർഷം മെയ് മാസത്തിൽ നടന്ന മോഷണം ഇപ്പോഴാണ് ചുരുളഴിയുന്നത്. കാമുകനായ യുവാവിന്റെ ലക്ഷങ്ങൾ വരുന്ന കടംവീട്ടാനാണ് ഇരുപതുകാരിയായ പെൺകുട്ടി വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചത്.

   പെൺകുട്ടിയുടെ രണ്ടാനച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മെയ് മാസത്തിൽ കമലേഷ് ചൗഹാൻ എന്നയാളുടെ വീട്ടിൽ നിന്നും 4.10 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയിരുന്നു. സ്വർണം നഷ്ടമായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ മകളാണ് മോഷണത്തിന് പിന്നിൽ മകൾ ദ്രുതി ദൊലാകിയ ആണെന്ന് കമലേഷിന് മനസ്സിലായിരുന്നു.

   ദ്രുതിയുടെ കാമുകനായ വിശാൽ ബരിയയ്ക്ക് 3 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. ഇത് വീട്ടാനാണ് ദ്രുതി സ്വന്തം വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചത്. മകളും കാമുകനുമാണ് മോഷണത്തിന് പിന്നിലെന്ന് മനസ്സിലായ കമലേഷിന് വിശാലിനോട് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.

   മോഷ്ടിച്ച ആഭരണത്തിന്റെ തുക തിരികെ നൽകുമെന്ന് ദ്രുതിയും വിശാലും കമലേഷിന് ഉറപ്പ് നൽകിയെങ്കിലും ഇവർക്ക് ഇതിന് സാധിച്ചില്ല. തുടർന്നാണ് കമലേഷ് ചൗഹാൻ പൊലീസിൽ പരാതിയുമായി എത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
   Also Read-പതിനേഴുകാരി ഗർഭിണിയായ കേസ്: ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടുകാരനു ജാമ്യം

   ദ്രുതിയുടെ അമ്മ രണ്ടാമത് വിവാഹം ചെയ്തയാളാണ് കമലേഷ് ചൗഹാൻ. കമലേഷിന്റെ പരാതിയിൽ ദ്രുതിക്കും കാമുകനുമെതിരെ പൊലീസ് കേസെടുക്കുകയും വിശാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

   ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്!

   ഭാര്യയുടെ സ്വാകര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ മാദ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ 'സ്വഭാവശുദ്ധി'യിൽ സംശയം തോന്നിയതിനെ തുടർന്ന് കൊടുംക്രൂരത കാണിച്ചതെന്നാണ് ഭർത്താവിന്റെ ന്യായീകരണം.

   ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഇവർ താമസിക്കുന്ന ഗ്രാമത്തിലുള്ള മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭർത്താവിന്റെ സംശയം. ഇതു സംബന്ധിച്ച് ഇയാൾ നിരന്തരം ഭാര്യയെ മർദിച്ചിരുന്നതായും വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.
   Also Read-'എന്‍റെ മരണത്തിന് ഉത്തരവാദി സുഹൃത്ത്'; ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ

   ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇതേ കാര്യവുമായി ബന്ധപ്പെട്ട് 55 കാരനായ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടതയാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ച് അവശയാക്കി. പിന്നീടാണ് സ്വകാര്യ ഭാഗം തുന്നിക്കൂട്ടിയത്.

   ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.

   അറ്റം മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വകാര്യഭാഗം തുന്നിയതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു.

   അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
   Published by:Naseeba TC
   First published:
   )}