തിരുവനന്തപുരം: വാട്സാപ്പിലൂടെ ചുംബന സ്മൈലികൾ അയയ്ക്കുകയും വീഡിയോ കോൾ ചെയ്യുന്നതായും അധ്യാപകനെതിരെ കോളേജ് വിദ്യാർഥിനികൾ പരാതി നൽകി. തിരുവനന്തപുരം ചെമ്പഴന്തി എസ്. എൻ കോളേജിലെ അഞ്ച് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ ഗവർണർക്ക് പരാതി നൽകിയത്. പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്‍റ് പ്രൊഫസറും എൻ എസ് എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെയാണ് പരാതി. കോളേജ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് രാജ്ഭവനിലെത്തി വിദ്യാർഥികൾ പരാതി നൽകിയത്. ഗവർണർക്ക് പരാതി നൽകിയ വിദ്യാർഥികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ ആരോപിക്കുന്നു.
രാത്രിയിൽ ചുംബന സ്മൈലി അയയ്ക്കുകയും അകാരണമായി വീഡിയോ കോൾ ചെയ്യുകയും അനാവശ്യമായി സംസാരിക്കാൻ ശ്രമിക്കുന്നതായും ബിരുദ വിദ്യാർഥിനികൾ പരാതിയിൽ ഉന്നയിക്കുന്നു. കോളേജിൽ നടത്തിയ ജെൻഡർ സെൻസിറ്റിവിറ്റി ക്ലാസിന് ശേഷമാണ് വിദ്യാർഥികളെ അധ്യാപകൻ ശല്യം ചെയ്യാൻ തുടങ്ങിയത്. ആദ്യം രണ്ട് വിദ്യാർഥിനികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും, സമ്മർദ്ദത്തെ തുടർന്ന് പിൻവലിപ്പിച്ചതായും ആരോപണമുണ്ട്. തുടർന്ന് കൂടുതൽ വിദ്യാർഥികൾ പ്രിൻസിപ്പലിന് മെയിൽ അയയ്ക്കുകയായിരുന്നു.
എന്നാൽ പരാതി നൽകിയ രക്ഷിതാക്കളെയും വിദ്യാർഥികളെയും കോളേജിൽ വിളിച്ചുവരുത്തുകയും വിവരങ്ങൾ പുറത്തുവിട്ടതായും ആരോപണമുണ്ട്. ഇതിനിടെ കോളേജിലെ ചില വകുപ്പു മേധാവികൾ വിദ്യാർഥികളെ വിളിച്ച് പരാതി പിൻവലിക്കണമെന്ന് സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. കോളേജ് അധ്യാപക സംഘടനിയിലെ നേതാക്കളും പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഗവർണർക്ക് പരാതി നൽകാൻ വിദ്യാർഥികൾ തീരുമാനിച്ചത്.
അതേസമയം പരാതി ഒതുക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇന്‍റേണൽ കംപ്ലയിന്‍റ്സ് കമ്മിറ്റിക്ക് കൈമാറിയതായും കോളേജ് അധികൃതർ പറയുന്നു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും അവർ പറയുന്നു. എന്നാൽ പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് ആരോപണവിധേയനായ അധ്യാപകന്‍റെ പ്രതികരണം. ചില അധ്യാപർക്ക് തന്നോടുള്ള വിരോധമാണ് വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനം. അബദ്ധത്തിൽ കൈതട്ടിയാണ് വീഡിയോ കോളുകൾ പോയതെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്പ്രായപൂര്ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വെള്ളറക്കാട് സ്വദേശി വാകപറമ്പില്‍ 25 വയസുള്ള നൗഫലിനെയാണ് പോക്‌സോ വകുപ്പ് പ്രകാരംഅറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നറക്കി ബൈക്കില്‍ കയറ്റി ഇയാള്‍ വാടകയ്ക്ക് എടുത്തിട്ടുള്ള വീട്ടില്‍ കൊണ്ട് പോയാണ് പീഡിപ്പിച്ചത്.
Also Read-
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്വീട്ടുകാരുടെ പരാതിയെ തടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.കെ.ഭൂപേഷ്, എസ്.ഐ. അബ്ദുള്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയെ മുന്‍ പരിചയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താന്‍ സംരക്ഷിക്കുകയായിരുന്നെന്നും കഥയുണ്ടാക്കി പറഞ്ഞ് ഇയാള്‍ പൊലീസിന് ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പൊലീസിനോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.
ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി നല്‍കിയിരുന്ന ഫോണില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന കുട്ടിയെ ഇതുവഴി പരിജയപ്പട്ടാണ് പ്രതി വലയിലാക്കിയത്. ആറ് മാസമായി ഇയാളുമായി പ്രണയിത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നെ വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കോഴിക്കട നടത്തുന്ന ഇയാളുടെ തൊഴിലാളികളെ താമസിപ്പിക്കുന്ന കോര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ചത്. ഈ കോര്‍ട്ടേഴ്‌സില്‍ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.