കൊൽക്കത്ത: മെട്രോ ട്രെയിന്‍ മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കൊൽക്കത്തയിലെ സെൻട്രൽ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലേക്ക് കടന്നുവന്ന ട്രെയിന്‍ മുന്നിലേക്കാണ് യുവതി ചാടിയത്. ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു സംഭവം.
തൊട്ടടുത്തുണ്ടായിരുന്ന പ്രമുഖ ബംഗാളി കവി സുഭാസ് യുവതിയെ പെട്ടെന്ന് തള്ളിമാറ്റിയതുകൊണ്ട് രക്ഷപെടുകയായിരുന്നു. പരിക്കേറ്റ യുവതിയെയും കവി സുഭാസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ ആത്മഹത്യശ്രമം കാരണം കൊൽക്കത്തയിൽ മെട്രോ ട്രെയിനുകൾ വൈകി. കുറച്ചു മണിക്കൂർ നേരത്തേക്ക് മെട്രോ ട്രെയിൻ ഗതാഗതം നിർത്തിവെക്കുകയും ചെയ്തു. തിങ്കളാഴ്ച ആയതിനാൽ ഓഫീസുകളിലേക്കും മറ്റും പോകേണ്ട യാത്രക്കാരെ ഇത് ശരിക്കും വലച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.