നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വയറുവേദനയ്ക്ക് ചികിത്സ തേടിയ പെൺകുട്ടി പ്രസവിച്ചു; ഉറ്റ സുഹൃത്ത് പോക്സോ പ്രകാരം അറസ്റ്റിൽ

  വയറുവേദനയ്ക്ക് ചികിത്സ തേടിയ പെൺകുട്ടി പ്രസവിച്ചു; ഉറ്റ സുഹൃത്ത് പോക്സോ പ്രകാരം അറസ്റ്റിൽ

  വ​യ​റു​വേ​ദ​ന​യെ​ ​തു​ട​ര്‍​ന്ന് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പെ​ണ്‍​കു​ട്ടി​യെ​ ​അ​മ്മ​യാ​ണ് ​മെ​ഡി​ക്ക​ല്‍​ ​കോള​ജ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ ​അ​വി​ടെ​യെ​ത്തി​ ​അ​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​പെ​ണ്‍​കു​ട്ടി​ ​ആ​ണ്‍​കു​ഞ്ഞി​ന് ​ജ​ന്മം​ ​ന​ൽകി.​ ​

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോ​ട്ട​യം​: വയറുവേദനയ്ക്ക് ചികിത്സ തേടിയ 18കാരി ആശുപത്രിയിൽ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഉറ്റ സുഹൃത്തിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ​ഇ​രു​പ​തു​കാ​ര​നെയാണ്​ ​ഇ​ടു​ക്കി​ ​സിഐ​ ​ബി.​ജ​യ​ന്‍​ ​അ​റ​സ്റ്റ് ​ചെയ്തത്. ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ന്‍​‌​ഡ് ​ചെ​യ്തു.​ ആശുപത്രിയിലുള്ള ആൺ​കു​ഞ്ഞും​ ​അ​മ്മ​യും​ ​സു​ഖ​മാ​യി​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ആശുപത്രി അധികൃതർ​ ​വ്യ​ക്ത​മാ​ക്കി.​

   Also Read- തമിഴ്‌നാട്ടില്‍ ദളിത്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം

   ​ചെ​റു​തോ​ണി​ ​നൈ​നു​കു​ന്നേ​ല്‍​ ​അ​ബ്ദു​ള്‍​ ​സ​മ​ദ് ​(20)ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പീ​ഡ​നം​ ​ന​ട​ക്കു​മ്പോൾ​ ​പെ​ണ്‍​കു​ട്ടി​ക്ക് ​പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​തി​രു​ന്ന​തി​നാ​ല്‍​ ​പോ​ക്സോ​ ​പ്ര​കാ​ര​മാ​ണ് ​കേ​സ് ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്തി​ട്ടു​ള്ള​ത്. പെ​ണ്‍​കു​ട്ടി​യും​ ​സ​മ​ദും​ ​ഉ​റ്റ​ ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.​ ​പി​താ​വും​ ​മാ​താ​വും​ ​ജോ​ലി​ക്ക് ​പോ​യി​രു​ന്ന​ ​സ​മ​യ​ത്ത് ​സ​മ​ദ് ​വീ​ട്ടി​ല്‍​ ​വ​ന്നു​പോ​യി​രു​ന്നു.​ ​ഇ​ക്കാ​ര്യം​ ​മാ​താ​വി​ന് ​അ​റി​യാ​മാ​യി​രു​ന്നു​വെ​ങ്കി​ലും​ ​സം​ശ​യ​മൊ​ന്നും​ ​തോ​ന്നി​യി​രു​ന്നി​ല്ല.

   Also Read- മക്കളെ ഉപേക്ഷിച്ച് 26 കാരനായ കാമുകനൊപ്പം പോയ 44കാരി അറസ്റ്റിൽ   വ​യ​റു​വേ​ദ​ന​യെ​ ​തു​ട​ര്‍​ന്ന് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പെ​ണ്‍​കു​ട്ടി​യെ​ ​അ​മ്മ​യാ​ണ് ​മെ​ഡി​ക്ക​ല്‍​ ​കോള​ജ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ ​അ​വി​ടെ​യെ​ത്തി​ ​അ​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​പെ​ണ്‍​കു​ട്ടി​ ​ആ​ണ്‍​കു​ഞ്ഞി​ന് ​ജ​ന്മം​ ​ന​ൽകി.​ ​മ​ക​ള്‍​ ​ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് ​അ​മ്മ​ ​അ​റി​ഞ്ഞി​രു​ന്നി​ല്ല.​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ര്‍​ വിവരം അറിയിച്ചതിനെ തുടർന്ന് ​ഇ​ടു​ക്കി​ ​പൊ​ലീ​സ് ​കേ​സ് ​എ​ടുക്കുകയായിരുന്നു.
   Published by:Rajesh V
   First published: