HOME » NEWS » Crime » GIRLS FATHER AND TEAM BEATEN YOUNG BOY FOR DOING TIKTOK SS

കൂട്ടുകാരിയോടൊപ്പം ടിക് ടോക് ചെയ്തു; കൂട്ടുകാരനെ മര്‍ദ്ദിച്ചവശനാക്കി പെൺകുട്ടിയുടെ പിതാവും സംഘവും

ക്രൂരമായി മര്‍ദ്ദിച്ചശേഷം കുട്ടിയെ നഗ്‌നനാക്കി നടത്തി, ശേഷം അതിന്റെ വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു

News18 Malayalam | news18-malayalam
Updated: February 10, 2020, 10:38 PM IST
കൂട്ടുകാരിയോടൊപ്പം ടിക് ടോക് ചെയ്തു; കൂട്ടുകാരനെ മര്‍ദ്ദിച്ചവശനാക്കി പെൺകുട്ടിയുടെ പിതാവും സംഘവും
ടിക് ടോക്
  • Share this:
ജയ്പുര്‍: പെണ്‍കുട്ടിക്കൊപ്പം ടിക് ടോക് ചെയ്ത ആണ്‍കുട്ടിയെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം റോഡിലൂടെ നഗ്നനാക്കി നടത്തിച്ചെന്ന് പരാതി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവും സംഘവുമാണ് ആണ്‍കുട്ടിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയതെന്നാണ് വിവരം.

പ്രണയ രംഗത്തില്‍ അഭിനയിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ഇരുവരും ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരനാണ് ആദ്യം വീഡിയോ കണ്ടത്. ശേഷം പിതാവിനെയും ബന്ധുക്കളെയും കാണിച്ചു. പിന്നാലെ പിതാവും ബന്ധുക്കളും ആണ്‍കുട്ടിയെ തേടി ഇറങ്ങുകയായിരുന്നു.

Also read: നാലു മാസം കൊണ്ട് കുറച്ചത് 26 കിലോ; ടെന്നീസ് കോർട്ടിലേക്ക് തിരിച്ചുവന്ന കഥ പങ്കുവെച്ച്‌ സാനിയാ മിര്‍സ

ക്രൂരമായി മര്‍ദ്ദിച്ചശേഷം കുട്ടിയെ നഗ്‌നനാക്കി നടത്തിയെന്നും, ശേഷം അതിന്റെ വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു എന്നാണ് പരാതി. ആണ്‍കുട്ടിയെ നഗ്നനാക്കി നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് ആണ്‍കുട്ടിയുടെ ബന്ധുക്കളും പോലീസിന് പരാതി നല്‍കി. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമം അടക്കമുള്ളവ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു.
First published: February 10, 2020, 10:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading