നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മുഖത്ത് ഉപ്പുതേച്ചു; അരലക്ഷത്തോളം രൂപ വില വരുന്ന ആടിനെ മോഷ്ടിച്ച് അയ്യായിരം രൂപയ്ക്ക് കശാപ്പുകാരന് വിറ്റു

  മുഖത്ത് ഉപ്പുതേച്ചു; അരലക്ഷത്തോളം രൂപ വില വരുന്ന ആടിനെ മോഷ്ടിച്ച് അയ്യായിരം രൂപയ്ക്ക് കശാപ്പുകാരന് വിറ്റു

  ആടിന്റെ വായില്‍ ഉപ്പ് തള്ളിക്കയറ്റിയാണ് മോഷ്ടിച്ചതെന്ന് സംശയിക്കുന്നുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൃശൂര്‍: വീട്ടില്‍ വളര്‍ത്തുന്ന അരലക്ഷത്തോളം രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ച് കശാപ്പ് ശാലയില്‍ വിറ്റു. മന്ദലാംകുന്നിലെ റുമൈല എന്ന വീട്ടമ്മയുടെ ഹൈദരാബാദ് ബീറ്റലില്‍പെട്ട ആടിനെയാണാ മോഷ്ടിച്ചത്. ഇതിന് അമ്പതിനായിരം രൂപ വിലമതിക്കുന്നതാണ് ഈ ഇനം ആട്.

   മോഷ്ടാവിനെ ഇതുവരെ കണ്ടെത്തനായിട്ടില്ല. വീടിനോട് ചേര്‍ന്ന് വളര്‍ത്തുന്ന കൂട്ടില്‍ നിന്നാണ് ആടിനെ മോഷ്ടിച്ചത്.

   കൂട്ടില്‍ ഉപ്പ് വിതറിയിട്ടുണ്ട്. ആടിന്റെ മുഖത്ത് ഉപ്പ് തേച്ചാണ് മോഷ്ടിച്ചതെന്ന് സംശയിക്കുന്നുണ്ട്. ഉപ്പ് മുഖത്ത് തേച്ചാൽ‍ ആട് കരഞ്ഞ് ബഹളമുണ്ടാക്കില്ല എന്ന് പറയപ്പെടുന്നത്. ശനിയാഴ്ച പുലര്‍ച്ചയാണ് ആട് മോഷ്ടിക്കപ്പെട്ടതായി വീട്ടുകാര്‍ അറിയുന്നത്.

   കഴിഞ്ഞ ദിവസം ആടിനെ വാങ്ങാന്‍ ഒരാള്‍ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ വില കുറച്ചു പറഞ്ഞതിനാല്‍ ആടിനെ കൊടുത്തില്ല. ഒരു വയസിലേറെ പ്രായമുണ്ട് ആടിന്.

   ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പേരകം മല്ലാടുള്ള കശാപ്പ് ശാലയിലാണ് ആടിനെ കണ്ടെത്തിയത്. അയ്യായിരം രൂപക്ക് വില്‍ക്കാനാണ് മോഷ്ടാവ് ആടുമായെത്തിയത്.

   കശാപ്പ് ശാലയിലുണ്ടെന്ന വിവരമറിഞ്ഞതോടെ റുമൈലയുടെ മകള്‍ വാഹനവുമായി പോയി ആടിനെ വീട്ടിലേക്ക് കൊണ്ടുവന്നു. പ്രതിയെ ഉടനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

   വാറ്റുകാരിലെ 'നന്മമരം' എക്സൈസ് പിടിയില്‍; പൂട്ടിച്ചത് തവണ വ്യവസ്ഥയില്‍ ചാരായ വില്പന

   ഈരാറ്റുപേട്ടയില്‍ വാറ്റ് കേന്ദ്രം നടത്തിവന്നിരുന്ന കാച്ചിക്ക അപ്പച്ചന്‍ എന്ന് അറിയപ്പെടുന്ന മൂത്തേടത്ത് വീട്ടില്‍ ദേവസ്യ(65) എക്‌സൈസ് പിടിയില്‍. വന്‍തോതില്‍ ചരായം നിര്‍മ്മിച്ചു വിറ്റിരുന്ന ഇയാള്‍ ആവശ്യക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ചരായം എത്തിച്ചു നല്‍കുമായിരുന്നു. തവണകളായി പൈസ അടച്ചാല്‍ മതിയെന്നതിനാല്‍ ആവശ്യക്കാരും കൂടുതലായിരുന്നു.

   ഉപഭോക്താക്കള്‍ക്കിടയില്‍ നന്മമരം എന്നാണ് ദേവസ്യ അറിയപ്പെട്ടിരുന്നത്. ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്.

   ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. മൂന്നിലവ് ഉപ്പിടുപാറയില്‍ ആളൊഴിഞ്ഞ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു വാറ്റ് ചാരായം നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ഇയാളുടെ പക്കല്‍ നിന്ന് എട്ടു ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും ചാരായ നിര്‍മ്മാണ ഉപകരണങ്ങളും കണ്ടെത്തി.

   ഇയാളുടെ നീക്കങ്ങള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയും ഷാഡോ എക്‌സൈസ് അംഗങ്ങള്‍ ആയ വിശാഖ് കെ വി, നൗഫല്‍ കിരം, നിയാസ് സിജെ എന്നിവര്‍ നീരീക്ഷിച്ചു വരികയായിരുന്നു.
   പ്രവിന്റീവ് ഓഫീസര്‍മാരായ മനോജ് ടി ജെ, മുഹമ്മദ് അഷ്‌റഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിമോന്‍ എംടി, റോയ് വര്‍ഗീസ്, സുരേന്ദ്രന്‍ കെസി, സുവി ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജാത സിബി, എക്‌സൈസ് ഡ്രൈവര്‍ ഷാനാവാസ് ഒഎ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
   Published by:Jayesh Krishnan
   First published:
   )}