• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വർണവും പണവും കാറും മോഷണം പോയി; മുങ്ങിയ ഡ്രൈവർ താക്കോൽ പാർസലായി വീട്ടിലെത്തിച്ചു

ഡ്രൈവറാണോ സ്വർണവും പണവും മോഷ്ടിച്ചതെന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. 

news18-malayalam
Updated: September 11, 2019, 11:25 PM IST
സ്വർണവും പണവും കാറും മോഷണം പോയി; മുങ്ങിയ ഡ്രൈവർ താക്കോൽ പാർസലായി വീട്ടിലെത്തിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
തൃശൂർ: ഫ്ളാറ്റിൽ  നിന്ന് 62 പവന്‍ സ്വര്‍ണാഭരണങ്ങളും 60,000 രൂപയുമായി ഡ്രൈവര്‍ കാറുമായി മുങ്ങിയെന്നു പരാതി. അതേസമയം സംഭവത്തിനു പിന്നാലെ കാറിന്റെ താക്കോല്‍ ഉടമകള്‍ക്കു പാഴ്‌സല്‍ അയയ്ക്കുകയും കർ ആലുവയിൽ ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഡ്രൈവറാണോ സ്വർണവും പണവും മോഷ്ടിച്ചതെന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല.

പ്രസ് ക്ലബ് റോഡിലെ ക്യാപ്പിറ്റല്‍ ഫാളാറ്റിലെ താമസക്കാരായ അനില്‍, സീമ ജോസ് എന്നിവരാണ് പരാതിക്കാർ. ഡ്രൈവറായിരുന്ന ആലപ്പുഴ സ്വദേശിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതേത്തുടർന്ന് ഡ്രൈവറെ  പൊലീസ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത ഡ്രൈവര്‍ സ്റ്റേഷനില്‍ എത്താമെന്ന് ആദ്യം സമ്മതിച്ചെങ്കിലും തുടര്‍ന്ന് വാഹനം ആലുവയില്‍ ഉപേക്ഷിച്ച് താക്കോല്‍ പാഴ്‌സല്‍ ആയി അയച്ചു കൊടുക്കുകയായിരുന്നു.

ഷോപ്പിങ്ങിനു പോയപ്പോള്‍ തങ്ങളെ ഇറക്കിയശേഷം ഡ്രൈവര്‍ കാറുമായി മുങ്ങിയെന്നാണ് പരാതി.ഫ്ലാറ്റിലെത്തി സ്വര്‍ണവും പണവും എടുത്തശേഷമാണ് ഡ്രൈവർ മുങ്ങിയതെന്നാണ് വീട്ടുടമ പറയുന്നത്. കാറിനുള്ളില്‍ വച്ചിരുന്ന ബാഗില്‍ ഫ്ലാറ്റിന്റെ താക്കോൽ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു.

Also Read വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു; എട്ടു പേർ അറസ്റ്റിൽ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍