വിഗ്രഹത്തിൽ ചാർത്തിയ സ്വർണവും പണവും മോഷ്ടിച്ചു; പയ്യന്നൂർ പാടിയോട്ടുചാൽ അയ്യപ്പക്ഷേത്രത്തിൽ കവർച്ച

ക്ഷേത്രത്തിന് പിന്നിലെ കതകിൻ്റെ പൂട്ട് തകർത്താണ് മേഷ്ടാവ് അകത്ത് കടന്നത്.

News18 Malayalam | news18-malayalam
Updated: July 16, 2020, 2:19 PM IST
വിഗ്രഹത്തിൽ ചാർത്തിയ സ്വർണവും പണവും മോഷ്ടിച്ചു; പയ്യന്നൂർ പാടിയോട്ടുചാൽ അയ്യപ്പക്ഷേത്രത്തിൽ കവർച്ച
temple theft
  • Share this:
കണ്ണൂർ: പയ്യന്നൂർ പാടിയോട്ടുചാൽ അയ്യപ്പക്ഷേത്രത്തിൽ കവർച്ച. സ്വർണ്ണവും, ഭണ്ഡാരങ്ങളും കവർന്നു. ശ്രീകോവിൽ അയ്യപ്പന് ചാർത്തിയ രണ്ടര പവൻ സ്വർണമാല, ദേവിക്ക് ചാർത്തിയ അരപ്പവൻ താലി എന്നിവയാണ് കവർന്നത്. എട്ട് ഭണ്ഡാരം തകർത്ത് ഇതിലെ പണം മോഷ്ടിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. രാവിലെ മേൽശാന്തി മഹേഷ് മേക്കനാട്ട് ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ക്ഷേത്രത്തിന് പിന്നിലെ കതകിൻ്റെ പൂട്ട് തകർത്താണ് മേഷ്ടാവ് അകത്ത് കടന്നത്.

ക്ഷേത്രം ഭാരവാഹികളായ ടി.വി.വിജയൻ, പലേരി പത്മനാഭൻ എന്നിവർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
TRENDING:ലോക്ക്ഡൗൺ ലംഘനം: മന്ത്രിപുത്രനെ അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥ സർവീസിൽനിന്ന് രാജിവെച്ചു [NEWS]ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]'സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ല'; പാർട്ടി നേതൃത്വത്തിന് ഉറപ്പു നൽകി മുഖ്യമന്ത്രി [NEWS]
ചെറുപുഴ സിഐ എം.വി. വിനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ സി. തമ്പാൻ, എം.വി. വിജയകുമാർ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
Published by: Anuraj GR
First published: July 16, 2020, 2:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading