നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • BREAKING: ട്രെയിനുകളിൽ വൻ മോഷണം; രണ്ട് സംഭവങ്ങളിൽ കവർന്നത് ലക്ഷങ്ങളുടെ സ്വർണ്ണവും ഡയമണ്ടും

  BREAKING: ട്രെയിനുകളിൽ വൻ മോഷണം; രണ്ട് സംഭവങ്ങളിൽ കവർന്നത് ലക്ഷങ്ങളുടെ സ്വർണ്ണവും ഡയമണ്ടും

  ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് (ട്രെയിൻ നമ്പർ 12685) എക്സ്പ്രസിൽനിന്ന് 15 ലക്ഷം രൂപയുടെ സ്വർണ്ണവും, ഡയമണ്ടും അപഹരിച്ചു..

  kozhikode rly police

  kozhikode rly police

  • Share this:
  കോഴിക്കോട്: കേരളത്തിൽ ട്രെയിനുകളിൽ വൻ കവർച്ച.  ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് (ട്രെയിൻ നമ്പർ 12685) എക്സ്പ്രസിലാണ് വൻ മോഷണം അരങ്ങേറിയത്. 15 ലക്ഷം രൂപയുടെ സ്വർണ്ണവും, ഡയമണ്ടും അപഹരിച്ചു.

  ചെന്നൈയിൽ നിന്നും കണ്ണൂരിന് വരികയായിരുന്ന ചെന്നൈ ഐയരാപുരം സ്വദേശി പൊന്നിമാരന്റെ പക്കൽ നിന്നുമാണ് സ്വർണം മോഷ്ടിച്ചത്. തിരുപ്പൂരിനും - തിരൂരിനും ഇടയിലായിരുന്നു സംഭവം. കോഴിക്കോട് റെയിൽവെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  മലബാർ എക്സ്പ്രസിലും കവർച്ച

  സിംഗപ്പുരിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം അങ്കമാലിയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് മലബാർ എക്സ്പ്രസിൽ യാത്ര ചെയ്ത അനിരുദ്ധനെയും കുടുംബത്തെയും കൊള്ളയടിച്ചതാണ് രണ്ടമത്തെ സംഭവം. ഇവരുടെ നാലു ലക്ഷം രൂപ വിലയുള്ള സ്വർണ്ണവും, പാസ്പോർട്ടും ATM കാർഡും മോഷണം പോയി. 6 പവൻ സ്വർണ താലി, 2 പവൻ വള, 2 മോതിരം, കമ്മൽ, മൂക്കുത്തി എന്നിവയാണ് മോഷണം പോയത്.

  ട്രെയിനിലെ സ്ഥിരം മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്, റെയിൽവെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
  Published by:Anuraj GR
  First published:
  )}