• HOME
  • »
  • NEWS
  • »
  • crime
  • »
  • GOLD AND DRUGS SEIZED IN VARIOUS RAIDS IN PALAKKAD THREE PEOPLE HAVE BEEN ARRESTED IN TWO CASES JK TV

പാലക്കാട് വിവിധ റെയ്ഡുകളിലായി അരക്കിലോ സ്വര്‍ണവും മയക്കുമരുന്നും പിടികൂടി; രണ്ടു കേസുകളിലായി മൂന്നു പേര്‍ അറസ്റ്റില്‍

രഹസ്യവിവരത്തെ തുടർന്ന് ആർ പി എഫ് നടത്തിയ പരിശോധനയിലാണ് സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയത്

News18 Malayalam

News18 Malayalam

  • Share this:
പാലക്കാട്:  ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വർണവും മണ്ണാർക്കാട് നിന്ന് മയക്കുമരുന്നും പിടികൂടി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ കേരള എക്സ്പ്രസിൽ നിന്നും അരക്കിലോ സ്വർണം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ആർ പി എഫ് നടത്തിയ പരിശോധനയിലാണ് സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിയായ സുധാകർ ദാമോദറിനെ  കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് കസ്റ്റംസിന് കൈമാറി.

100 ഗ്രാം വരുന്ന 5 ബിസ്ക്കറ്റുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന സ്വർണം തൃശ്ശൂരിലെ ജ്വല്ലറിയിലേക്കാണ് കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് സുധാകർ മൊഴി നൽകി.  ആർപിഎഫ് കസ്റ്റഡിയിലെടുത്ത പ്രതിയേയും ബിസ്ക്കറ്റുകളും കസ്റ്റംസിന് കൈമാറി, സംഭവത്തിൽ തൃശ്ശൂർ, കോയമ്പത്തൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. മണ്ണാർക്കാട് നിന്നും 28 ഗ്രാം മയക്കുമരുന്നുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു.



തെങ്കര കോല്‍പാടം വീട്ടില്‍ രാഹുല്‍, സുഹൃത്ത് രാഹുല്‍ എന്നിവരെയാണ് മയക്കുമരുന്നുമായി പിടികൂടിയത്. പോലീസ് മുക്കണ്ണം പാലത്തിനടുത്ത് വെച്ചാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്. ഇവര്‍ കോങ്ങാട് ഭാഗത്ത് നിന്ന് മണ്ണാര്‍ക്കാടേക്ക് യാത്ര ചെയ്യുകയായിരുന്നു.

Also Read-ഓപ്പറേഷൻ കുബേര: പാലക്കാട് നാലു പേർ അറസ്റ്റിൽ

മാരക മയക്കുമരുന്നായ എംഡിഎംഎ അര ഗ്രാമിലധികം കൈയ്യില്‍ കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് സിഐ അജിത്കുമാര്‍, എസ്ഐ ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
Published by:Jayesh Krishnan
First published:
)}