തിരുവനന്തപുരം: വീടിന്റെ വാതിൽ കത്തിച്ച് മോഷണം. ആറ്റിങ്ങൽ വാളക്കാട് തേരിമുക്ക് സലിം നിവാസിൽ ആണ് മോഷണം നടന്നത്. വീട്ടിലുളളവർ കഴിഞ്ഞ ദിവസം ആശുപത്രി സംബന്ധമായി സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്താണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും ആശുപത്രി ചിലവുകൾക്കായി സൂക്ഷിച്ചിരുന്ന 50000 രൂപയുമാണ് മോഷണം പോയത്.
Also read-പടക്കം പൊട്ടിച്ച് എടിഎം തകർത്ത് മോഷണശ്രമം; അലാറം മുഴങ്ങി; പണി പാളി
മുൻവശത്തെ വാതിൽ കത്തിച്ച് പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.കതക് പൊളിക്കാൻ മൺവെട്ടി പോലുള്ള ആയുധങ്ങളും ഉപയോഗിച്ചിരുന്നു. സമീപത്തെ കെട്ടിടത്തിൽ കിടന്നുറങ്ങിയിരുന്ന സഹദേവന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ആധാർ കാർഡും രൂപയും മോഷ്ടാവ് എടുത്തുകൊണ്ടുപോയി. സഹദേവൻ രാവിലെ ഉറക്കം ഉണർന്നു നോക്കുമ്പോൾ പൂട്ടുകൾ തറയിൽ ഇളകി കിടക്കുന്നത് കണ്ടു. ഉടൻതന്നെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
മോഷണം നടന്നു എന്ന് മനസ്സിലാക്കിയ ഇവർ ആറ്റിങ്ങൽ പോലീസിനെ വിവരം അറിയിച്ചു. അകത്തെ മുറികൾ എല്ലാം വാരി വലിച്ചിട്ട നിലയിലാണ്. വൈകുന്നേരത്തോടെയാണ് ഫിംഗർ പ്രിന്റ് വിഗദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.