• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വർണഖനിയാകുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടോയ്‌ലറ്റുകൾ

സ്വർണഖനിയാകുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടോയ്‌ലറ്റുകൾ

രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തി സ്വർണ്ണം പിടികൂടിയത്

gold bars (represenational image)

gold bars (represenational image)

  • News18
  • Last Updated :
  • Share this:
    കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ടു കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഇന്ന് പിടികൂടിയത്. റിയാദിൽ നിന്ന് വന്ന എയർഇന്ത്യ വിമാനത്തിലെ ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ. രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തി സ്വർണ്ണം പിടികൂടിയത്.

    ക്ലാസ് മുറിയില്‍ അധ്യാപികയെ കൊലപ്പെടുത്തിയ സംഭവം; പ്രതി ആത്മഹത്യ ചെയ്തു

    കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ തോതിൽ സ്വർണം പിടികൂടിയിരുന്നു. മൂന്നു ദിവസം മുമ്പ് മൂന്നേമുക്കാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവൽ ലേഡീസ് ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒന്നരകിലോ സ്വർണ്ണം പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയിൽ നിന്നും പിടിച്ചു.
    First published: