കണ്ണൂർ: വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു. 78 കാരിയായ കാർത്ത്യായനിക്കാണ് ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ വെള്ളം എടുക്കാൻ പോകവെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് ഇയാള്‍ വയോധികയുടെ മൂന്നര പവന്റെ മാലയുമായി രക്ഷപ്പെടുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണ് കാർത്ത്യായനി ചികിത്സയിലുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വനിതാ നേതാവിന്റെ മാല പൊട്ടിച്ച യുവസൈനികൻ അറസ്റ്റിൽ; ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം താമസിച്ചു വരവേ
വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും റിട്ട. കായികാധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ യുവ സൈനികനെ ഇരിട്ടി സി ഐ കെ ജെ ബിനോയിയും സംഘവും അറസ്റ്റ് ചെയ്തു. ഉളിക്കല്‍ കേയാപറമ്പിലെ പരുന്ത്മലയില് സെബാസ്റ്റ്യന്‍ ഷാജി (27) യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.45നായിരുന്നു സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.