• HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടേമുക്കാൽ കിലോ മുക്കുപണ്ടം പണയംവെച്ച് 10 അംഗ സംഘം ബാങ്കില്‍ നിന്ന് 72 ലക്ഷം രൂപ തട്ടി

രണ്ടേമുക്കാൽ കിലോ മുക്കുപണ്ടം പണയംവെച്ച് 10 അംഗ സംഘം ബാങ്കില്‍ നിന്ന് 72 ലക്ഷം രൂപ തട്ടി

ഈയത്തില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പണയപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.

  • Share this:
കണ്ണൂര്‍ തളിപ്പറമ്പ് ചിറവക്കിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ 2.73 കിലോ മുക്കുപണ്ടം പണയപ്പെടുത്തി 72.70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ചുടലക്കടുത്ത് പഞ്ചാരക്കുളത്ത് താമസിക്കുന്ന തൃക്കരിപ്പൂരിലെ തലയില്ലത്ത് ജാഫറിനെ (35) ആണ് അറസ്റ്റിലായത്.

ജാഫറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 10 പേര്‍ക്കെതിരേയായിരുന്നു കേസ്. കാസര്‍കോടുള്ള ഒരു സുഹൃത്ത് വഴിയാണ് മുക്കുപണ്ടം ജാഫറിലെത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ സുഹൃത്തിന്റെ സഹായത്തോടെ മുക്കുപണ്ടം സംഘടിപ്പിച്ചു. ഈയത്തില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പണയപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.

തൊണ്ടിമുതലായ മുക്കുപണ്ടം കൂടുതല്‍ രാസപരിശോധന നടത്തിയാലെ ലോഹത്തെക്കുറിച്ച് വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണസംഘം പറഞ്ഞു. തട്ടിപ്പുമായി കൂടുതലാളുകള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Published by:Arun krishna
First published: