• HOME
  • »
  • NEWS
  • »
  • crime
  • »
  • ഓണാഘോഷത്തിന് പോയ മുന്‍ PWD ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 50 പവനും 3 ലക്ഷം രൂപയും കവര്‍ന്നു

ഓണാഘോഷത്തിന് പോയ മുന്‍ PWD ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 50 പവനും 3 ലക്ഷം രൂപയും കവര്‍ന്നു

വീട്ടുകാര്‍ അലമാരകള്‍ പൂട്ടി താക്കോല്‍ മുറിക്കുള്ളില്‍ തന്നെ വെച്ചിരുന്നു. ഈ താക്കോലുകള്‍ കണ്ടെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ച നടത്തുകയായിരുന്നു

  • Last Updated :
  • Share this:
    ആലപ്പുഴ: മുന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥന്റെ വീട് കുത്തി തുറന്ന് 50 പവനും മൂന്നു ലക്ഷം രൂപയും കവര്‍ന്നു. പെരുങ്ങാല ചക്കാലകിഴക്കതില്‍ രാധാകൃഷ്ണപിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. വീടിന് സമീപം ഓണാഘോഷ പരിപാടികള്‍ കാണുന്നതിനായി പോയപ്പോഴായിരുന്നു മോഷണം.

    മുന്‍ വാതില്‍ പൂട്ടിയാണ് വീട്ടുകാര്‍ പുറത്തേക്ക് പോയത്. അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടുകാര്‍ അലമാരകള്‍ പൂട്ടി താക്കോല്‍ മുറിക്കുള്ളില്‍ തന്നെ വെച്ചിരുന്നു. ഈ താക്കോലുകള്‍ കണ്ടെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ച നടത്തുകയായിരുന്നു.

    Also Read-പാദസരം മോഷ്ടിക്കുന്നതിനിടെ കോടീശ്വരനായ കള്ളൻ കാസർഗോഡ് പിടിയിൽ ; പ്രതിയ്ക്ക് സ്വന്താമായുള്ളത് ഒന്നരക്കോടിയുടെ രണ്ട് വീടുകൾ

    ഞായറാഴ്ച വൈകിട്ട് 6നും ഒന്‍പതിനും ഇടയിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ തിരികെയെത്തിയപ്പോള്‍ വീടിനുള്ളില്‍ തുണികളും മറ്റും വലിച്ചുവാരിയിട്ടിരിക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു.ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

    Also Read-മൊബൈല്‍ പൊട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ ബസില്‍ കയറി തല്ലിയ യുവാവ് മലപ്പുറത്ത് അറസ്റ്റില്‍

    പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അടുത്തിടെ കായംകുളത്തും പരിസരത്തും ചില ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടന്നിരുന്നു. ഇതിലെ പ്രതികളെയും ഇതുവരെ കണ്ടെത്തനായിട്ടില്ല.
    Published by:Jayesh Krishnan
    First published: