നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Smuggling |വിവാദങ്ങൾക്കിടെ വീണ്ടും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചെടുത്തത് 3.3 കിലോ സ്വർണം

  Gold Smuggling |വിവാദങ്ങൾക്കിടെ വീണ്ടും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചെടുത്തത് 3.3 കിലോ സ്വർണം

  പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഒന്നരക്കോടിയോളം രൂപ വില വരും.

  കരിപ്പൂരിൽ ഇന്ന് യാത്രക്കാരിൽ നിന്നും പിടിച്ചെടുത്ത സ്വർണം

  കരിപ്പൂരിൽ ഇന്ന് യാത്രക്കാരിൽ നിന്നും പിടിച്ചെടുത്ത സ്വർണം

  • Share this:
  കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിപ്ലമാറ്റിക് ചാനൽ വഴി സ്വർണം കടത്തിയതു സംബന്ധിച്ച വിവാദം കത്തിനിൽക്കെ കരിപ്പൂരിൽ മൂന്നു യാത്രക്കാരിൽ നിന്നും 3.3 കിലോ സ്വർണം പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ  ഒന്നരക്കോടിയോളം രൂപ വില വരും. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ജിഷാർ, കോഴിക്കോട് കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരിൽ നിന്ന് ആണ് സ്വർണം പിടികൂടിയത്.

  റാസൽഖൈമയിൽ നിന്നും സ്പൈസ് ജെറ്റിലെത്തിയ ജിഷാർ അര‌ കിലോ സ്വർണം മിശ്രിത രൂപത്തിൽ ജീൻസിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ജലീൽ 2.045 കിലോ സ്വർണവും  റിയാസ് 800 ഗ്രാം സ്വർണവും  മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിലാണ് ഒളിപ്പിച്ചത്.
  TRENDING: ‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന് [NEWS]സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക് കൂടുന്നു; പഠിക്കാന്‍ DGP ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി [NEWS]Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ [PHOTOS]
  ജലീൽ റാസഖൈമയിൽ നിന്നും റിയാസ് ദോഹയിൽ നിന്നുമാണ് വന്നത്.  കരിപ്പൂരിൽ ഈ മാസം മൂന്നാം തവണയാണ് ഇത്രയും സ്വർണം പിടിച്ചെടുക്കുന്നത്.
  Published by:Aneesh Anirudhan
  First published:
  )}