• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Seized| കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരനിൽ നിന്നും കള്ളക്കടത്ത് സ്വർണം പിടികൂടി

Gold Seized| കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരനിൽ നിന്നും കള്ളക്കടത്ത് സ്വർണം പിടികൂടി

ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്.

  • Last Updated :
  • Share this:
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ (Karipur Airport) വിമാന സുരക്ഷാ ജീവനക്കാരനിൽ ( flight security guard) നിന്നും കള്ളക്കടത്ത് സ്വർണം പിടികൂടി (Gold Seized). സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലി ആണ് പിടിയിൽ ആയത്. ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

യാത്രക്കാരൻ കൊണ്ടുവന്ന് വിമാനത്തിന്റെ സീറ്റിന് ഇടയിൽ ഒളിപ്പിച്ചുവെച്ച നാല് പാക്കറ്റ് സ്വർണ്ണ മിശ്രിതം പുറത്തു കടത്താൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകർ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്താൻ തുടങ്ങിയത്. സംഭവത്തിൽ കസ്റ്റംസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺ കുമാർ കെ കെ, പ്രകാശ്‍ എം, ഇൻസ്പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ ഇ, കപിൽ സുറിറ, ഹെഡ് ഹവിൽദാർമാർ ആയ സന്തോഷ് കുമാർ എം, മോഹനൻ ഇ വി, രാജേഷ് വി കെ എന്നിവർ ചേർന്നാണ് പ്രസ്തുത സ്വർണം പിടികൂടിയത്.

കോട്ടയം ദേവീക്ഷേത്രത്തിൽ മോഷണം; കുറുവ സംഘത്തെ പിടിക്കാൻ ജില്ലയിൽ പോലീസ് വലവിരിച്ചിരിക്കുന്നതിടെ

കുറുവാ സംഘം ഭയം വിതച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കോട്ടയം നഗര ഹൃദയത്തിന് സമീപമുള്ള ക്ഷേത്രത്തിൽ മോഷണം നടന്നത്. കോട്ടയം കഞ്ഞിക്കുഴിക്ക് സമീപമുള്ള ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ ആണ് കഴിഞ്ഞ രാത്രി വൻ മോഷണം നടന്നത്. ക്ഷേത്രത്തിൽ വിവിധ ഉപദേവതക്ക് മുന്നിൽ അടക്കമുള്ള എട്ട് കാണിക്കവഞ്ചികൾ ആണ് രാത്രി മോഷ്ടാക്കൾ കുത്തി തുറന്നത്. ക്ഷേത്രത്തിൽനിന്ന് എത്ര തുക പൂർണമായും നഷ്ടപ്പെട്ടു എന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രാഥമികമായി ലഭിക്കുന്ന വിവരം അനുസരിച്ച് 10000 രൂപ മാത്രമാണ് കവർന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

രാത്രി പന്ത്രണ്ടരയോടെ ആണ് മോഷണത്തിനു തുടക്കമായത്. ഏതാണ്ട് 45 മിനിറ്റ് സംഘം അമ്പലത്തിൽ തുടർന്നതായി പോലീസ് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നാലംഗ സംഘമാണ് മോഷണത്തിൽ പങ്കെടുത്തത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർ ക്ഷേത്രത്തിലെത്തിയ ശേഷം കമ്പിപ്പാര ഉപയോഗിച്ചാണ് കാണിക്കവഞ്ചികൾ തുറന്ന് മോഷണം നടത്തിയത്.

പല കാണിക്കവഞ്ചികളിലും ഉള്ള പണം പൂർണ്ണമായും എടുത്തിട്ടില്ല. നാണയത്തുട്ടുകൾ ഈ മോഷണം നടന്ന കാണിക്കവഞ്ചികളിൽ ഇനിയും ബാക്കി ഉണ്ടായിരുന്നു എന്ന് സ്ഥലത്ത് പരിശോധന നടത്തിയ കോട്ടയം ഈസ്റ്റ് പോലീസ് സംഘം വ്യക്തമാക്കുന്നു. പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ് എന്നും കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു. സ്ഥിര മോഷ്ടാക്കൾ ആണ് മോഷണത്തിന് പിന്നിൽ എന്ന സംശയത്തിലാണ് പോലീസ്.

ഇത്തരം മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം നൽകാൻ ആണ് കോട്ടയം ഈസ്റ്റ് പോലീസ് നീക്കം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെക്കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് നൽകുന്ന വിവരം.

ജില്ലയിൽ കുറുവ സംഘം എത്തിയെന്ന് വലിയ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് മോഷണം നടന്നത് എന്നതാണ് ശ്രദ്ധേയം. അതിരമ്പുഴയിൽ മോഷണ ശ്രമം നടത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ജില്ലയിൽ കനത്ത ജാഗ്രത തുടരുകയായിരുന്നു. പ്രാദേശികമായി ജാഗ്രതാ സമിതികൾ രൂപീകരിച്ച് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിലുകൾ നടത്തിയിരുന്നു. ഇത്രയധികം ജാഗ്രത നിലനിൽക്കുന്ന സമയത്താണ് ക്ഷേത്രത്തിൽ മോഷണം നടന്നത് എന്നതാണ് ഞെട്ടിക്കുന്നത്.
Published by:Rajesh V
First published: