ഇന്റർഫേസ് /വാർത്ത /Crime / പ്രഷർ കുക്കറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 700 ഗ്രാം സ്വർണം കരിപ്പൂരിൽ പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ

പ്രഷർ കുക്കറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 700 ഗ്രാം സ്വർണം കരിപ്പൂരിൽ പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ

gold

gold

പിടിച്ചെടുത്ത സ്വർണത്തിന് 36 ലക്ഷം രൂപയോളം വരും വിപണി മൂല്യം.

  • Share this:

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. പ്രഷർ കുക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 700 ഗ്രാം സ്വർണമാണ് പിടികൂടിയത്.

മലപ്പുറം സ്വദേശി ടി ഹംസയിൽ നിന്നുമാണ് എയർപോർട്ട് ഇൻറലിജൻസ് യൂണിറ്റ് സ്വർണം പിടിച്ചെടുത്തത് . ജിദ്ദയിൽ നിന്നുള്ള എസ് ജി 9760 വിമാനത്തിലെ യാത്രക്കാരൻ ആണ് ഹംസ.

പ്രഷർ കുക്കറിന്റെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം. പിടിച്ചെടുത്ത സ്വർണത്തിന് 36 ലക്ഷം രൂപയോളം വരും വിപണി മൂല്യം.

എയർപോർട്ട് ഇൻറലിജൻസ് യൂണിറ്റ് ഡപ്യൂട്ടി കമ്മീഷണർ ഡോ. എൻ എസ് രാജി, സൂപ്രണ്ടുമാരായ സി.ഗോകുൽദാസ് ,ഗണപതി പോറ്റി, ഇൻസ്പക്ടർമാരായ നരസിംഹ നായിക്, പ്രമോദ്‌, പ്രണയ് കുമാർ, ശിവാനി, ഹെഡ്‌ ഹവിൽദാർ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണ്ണം പിടികൂടിയത്

First published:

Tags: Gold seized in karippur airport, Gold seized karippur airport, Karippur, Karippur airport